< Back
Kerala
സാജുപോളിനെതിരെ സിപിഎം പ്രാദേശിക ഘടകത്തില്‍ വിമര്‍ശനംസാജുപോളിനെതിരെ സിപിഎം പ്രാദേശിക ഘടകത്തില്‍ വിമര്‍ശനം
Kerala

സാജുപോളിനെതിരെ സിപിഎം പ്രാദേശിക ഘടകത്തില്‍ വിമര്‍ശനം

admin
|
15 April 2018 1:23 AM IST

എംഎല്‍എയുടെ നിലപാട് ശരിയായില്ലെന്ന് കടുത്ത വിമര്‍ശനമാണ് ഇപ്പോള്‍ സാമൂഹ്യമാധ്യമങ്ങളിലും നാട്ടിലാകെയും ഉയരുന്നത്.ഇത് തെരഞെടുപ്പില്‍ .......

പെരുന്പാവൂര്‍ എംഎല്‍എ സാജുപോളിനെതിരെ സിപിഎം പ്രാദേശിക ഘടകത്തില്‍ വിമര്‍ശനം.പെരുന്പാവൂരില്‍ കൊല്ലപ്പെട്ട ജിഷയുടെ വിഷയം എംഎല്‍എ കൈകാര്യം ചെയ്ത ശൈലി ശരിയായില്ലെന്നാണ് പ്രാദേശിക ഘടകത്തിന്‍റെ വിലയിരുത്തല്‍

നിയമവിദ്യാര്‍ഥിനിയായ ജിഷ കൊല്ലപ്പെട്ട വിവരം അറിഞ്ഞ ശേഷവും സ്ഥലം എംഎല്‍എ സാജുപോള്‍ അമ്മയെ സന്ദര്‍ശിക്കാന്‍ തയ്യാരായിരുന്നില്ല.സിപിഎം ഏരിയാ കമ്മറ്റി ആവശ്യപ്പെട്ടിട്ടും ഇതിന് തയ്യാറാവാതിരുന്നതില്‍ കടുത്ത വിമര്‍ശനമുയര്‍ന്നിട്ടുണ്ട്.എംഎല്‍എ യോട് നിരവധി തവണ പരാതി പറഞിട്ടും ഫലമുണ്ടായില്ലെന്ന് പെണ്‍കുട്ടിയുടെ അമ്മയും പറഞ്ഞിട്ടുണ്ട്.ഇക്കാര്യം പാര്‍ടി പ്രാദേശിക ഘടകത്തിന്‍റെ ശ്രദ്ധയില്‍ പെട്ടിരുന്നതുമാണ് .എംഎല്‍എയുടെ നിലപാട് ശരിയായില്ലെന്ന് കടുത്ത വിമര്‍ശനമാണ് ഇപ്പോള്‍ സാമൂഹ്യമാധ്യമങ്ങളിലും നാട്ടിലാകെയും ഉയരുന്നത്.ഇത് തെരഞെടുപ്പില്‍ തിരിച്ചടിയുണ്ടാക്കുമെന്ന വിലയിരുത്തലും പാര്‍ടിയിലുണ്ട്.സംഭവത്തില്‍ പോലീസിന്‍റെ വീഴ്ച്ചക്കെതിരെ വ്യാപകമായി വിമര്‍ശനം ഉയരുന്ന ഘട്ടത്തിലും സ്ഥലം എംഎല്‍എ പ്രതിരോധത്തിലാവുന്ന സ്ഥിതി ഒഴിവാക്കാമായിരുന്നുവെന്നാണ് പാര്‍ടിക്കുള്ളിലെ വിലയിരുത്തല്‍.

Similar Posts