< Back
Kerala
മൈക്രോഫിനാന്‍സ് തട്ടിപ്പ് കേസില്‍ കക്ഷി ചേരാന്‍ വിഎസ് ഹരജി നല്‍കിമൈക്രോഫിനാന്‍സ് തട്ടിപ്പ് കേസില്‍ കക്ഷി ചേരാന്‍ വിഎസ് ഹരജി നല്‍കി
Kerala

മൈക്രോഫിനാന്‍സ് തട്ടിപ്പ് കേസില്‍ കക്ഷി ചേരാന്‍ വിഎസ് ഹരജി നല്‍കി

Jaisy
|
15 April 2018 8:28 AM IST

പരാതിക്കാരനായ തനിക്ക് കക്ഷി ചേരാന്‍ അവകാശമുണ്ടെന്ന് ഹരജിയില്‍ ചൂണ്ടിക്കാട്ടുന്നു.

എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശനെതിരായ മൈക്രോഫിനാന്‍സ് തട്ടിപ്പ് കേസില്‍ കക്ഷി ചേരാന്‍ പ്രതിപക്ഷ നേതാവ് വി.എസ് അച്യുതാനന്ദന്‍ ഹൈകോടതിയില്‍ ഹരജി നല്‍കി. കേസിലെ എഫ്ഐആര്‍ റദ്ദാക്കണമെന്നാവശ്യപ്പെട്ട് വെള്ളാപ്പള്ളി നടേശന്‍ നല്‍കിയ ഹരജിയിലാണ് വി. എസ് കക്ഷി ചേരാനുള്ള അപേക്ഷ നല്കിയത്. പരാതിക്കാരനായ തനിക്ക് കക്ഷി ചേരാന്‍ അവകാശമുണ്ടെന്ന് ഹരജിയില്‍ ചൂണ്ടിക്കാട്ടുന്നു. ഹരജി അടുത്ത ആഴ്ച പരിഗണിക്കും.

Similar Posts