< Back
Kerala
വയനാട്ടില്‍ വീട്ടില്‍ സൂക്ഷിച്ച തോക്കുമായി യുവാവ് അറസ്റ്റില്‍വയനാട്ടില്‍ വീട്ടില്‍ സൂക്ഷിച്ച തോക്കുമായി യുവാവ് അറസ്റ്റില്‍
Kerala

വയനാട്ടില്‍ വീട്ടില്‍ സൂക്ഷിച്ച തോക്കുമായി യുവാവ് അറസ്റ്റില്‍

Subin
|
15 April 2018 7:08 PM IST

വനത്തില്‍ നിന്ന് വാഷും വാറ്റുപകരണങ്ങളുമായി പിടിയിലായ ബത്തേരി സ്വദേശി ചുണ്ടാട്ട് ബേബി നല്‍കിയ വിവരത്തിന്റെ അടിസ്ഥാനത്തിലാണ് വനംവകുപ്പ് ഷാജിയുടെ വീട്ടില്‍ പരിശോധന നടത്തിയത്. 

വീട്ടില്‍ സൂക്ഷിച്ച തോക്കും തിരകളും മാന്‍ കൊമ്പുമായി യുവാവിനെ വനംവകുപ്പ് അറസ്റ്റു ചെയ്തു. വയനാട് സുല്‍ത്താന്‍ ബത്തേരി പള്ളിവയല്‍ പുത്തന്‍കുടി ഷാജിയാണ് പിടിയിലായത്. വനത്തില്‍ നിന്ന് വാഷും വാറ്റുപകരണങ്ങളുമായി പിടിയിലായ ബത്തേരി സ്വദേശി ചുണ്ടാട്ട് ബേബി നല്‍കിയ വിവരത്തിന്റെ അടിസ്ഥാനത്തിലാണ് വനംവകുപ്പ് ഷാജിയുടെ വീട്ടില്‍ പരിശോധന നടത്തിയത്.

വീടിന്റെ തട്ടിന്റെ മുകളില്‍ ഒളിപ്പിച്ച നിലയിലായിരുന്നു വസ്തുക്കളെല്ലാം. എന്നാല്‍, വീട്ടില്‍ നിന്ന് കസ്റ്റഡിയില്‍ എടുത്ത ഷാജിയെ സിപിഎം പ്രാദേശിക നേതാക്കള്‍ ഇടപെട്ട് മോചിപ്പിച്ചു. തുടര്‍ന്ന് പൊലിസ് സ്‌റ്റേഷനില്‍ ഹാജരായ ഷാജിയെ വനംവകുപ്പിന് കൈമാറുകയായിരുന്നു. കസ്റ്റഡിയിലുള്ള ഷാജിയെയും ബേബിയെയും ഇന്ന് കോടതിയില്‍ ഹാജരാക്കും.

Related Tags :
Similar Posts