< Back
Kerala
ലോ അക്കാദമി ഭൂമി വിഷയത്തില്‍ മുഖ്യമന്ത്രിയെ തള്ളി സിപിഐലോ അക്കാദമി ഭൂമി വിഷയത്തില്‍ മുഖ്യമന്ത്രിയെ തള്ളി സിപിഐ
Kerala

ലോ അക്കാദമി ഭൂമി വിഷയത്തില്‍ മുഖ്യമന്ത്രിയെ തള്ളി സിപിഐ

Damodaran
|
15 April 2018 7:19 AM IST

റവന്യു വകുപ്പ് അന്വേഷണം പ്രഖ്യാപിച്ചിട്ടുണ്ട്. നടപടിക്രമങ്ങള്‍ പുരോഗമിക്കുകയാണ്. അന്വേഷണത്തിലൂടെ കാര്യങ്ങള്‍ വ്യക്തമാകട്ടെയെന്നും പന്ന്യന്‍....

ലോ അക്കാദമിയുടെ ഭൂമി വിഷയത്തില്‍ മുഖ്യമന്ത്രിയുടെ നിലപാടിനെ തള്ളി സിപിഐ രംഗത്ത്.
ലോ അക്കാദമി വിഷയത്തില്‍ മുഖ്യമന്ത്രിപറഞ്ഞതല്ല കാര്യമെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍. ഭൂമി വിഷയത്തില്‍ അന്വേഷണം നടക്കുന്നുണ്ട്. റിപ്പോര്‍ട് കിട്ടിയ ശേഷം തുടര്‍ നടപടിയെന്നും കാനം രാജേന്ദ്രന്‍ കോഴിക്കോട്ട് പറഞ്ഞു.

മുഖ്യമന്ത്രിയുടെ പ്രതികരണം ഏത് അര്‍ഥത്തിലാണെന്ന് അറിയില്ലെന്ന് പന്ന്യന്‍ രവീന്ദ്രന്‍ മീഡിയവണിനോട് പറഞ്ഞു. ഇത് സംബന്ധിച്ച് റവന്യു വകുപ്പ് അന്വേഷണം പ്രഖ്യാപിച്ചിട്ടുണ്ട്. നടപടിക്രമങ്ങള്‍ പുരോഗമിക്കുകയാണ്. അന്വേഷണത്തിലൂടെ കാര്യങ്ങള്‍ വ്യക്തമാകട്ടെയെന്നും പന്ന്യന്‍ പറഞ്ഞു.

ഭൂമി ഏറ്റെടുക്കുന്നത് സംബന്ധിച്ച് മുഖ്യമന്ത്രിയുടെ നിലപാട് ദൌര്‍ഭാഗ്യകരമാണെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല അഭിപ്രായപ്പെട്ടു. ഇക്കാര്യത്തില്‍ മുഖ്യമന്ത്രിക്കും റവന്യു മന്ത്രിക്കും രണ്ട് നിലപാടുകളാണുള്ളതെന്നും ചെന്നിത്തല ആരോപിച്ചു.

Similar Posts