< Back
Kerala
അമിത് ഷാ ഇന്ന് കേരളത്തില്‍അമിത് ഷാ ഇന്ന് കേരളത്തില്‍
Kerala

അമിത് ഷാ ഇന്ന് കേരളത്തില്‍

Jaisy
|
15 April 2018 11:14 AM IST

കൊച്ചിയില്‍ ക്രൈസ്തവ സഭാ മേലധ്യക്ഷന്മാരുമായി കൂടിക്കാഴ്ച നടത്തും.

സംസ്ഥാനത്ത് ബിജെപിയുടെ സംഘടനാ സംവിധാനങ്ങളുടെ വിവിധ യോഗങ്ങളിൽ പങ്കെടുക്കാനായി ദേശീയ അധ്യക്ഷൻ അമിത് ഷാ കേരളത്തിലെത്തി. ബി ജെ പി കോർ കമ്മിറ്റി യോഗത്തിൽ അൽപസമയത്തിനകം അമിത് ഷായുടെ അധ്യക്ഷതയിൽ കൊച്ചിയിൽ ആരംഭിക്കും. ഒരു ദിവസം നീളുന്ന തിരക്കിട്ട സംഘടനാ യോഗങ്ങളിലാണ് കൊച്ചിയിൽ അമിത് ഷാ പങ്കെടുക്കുന്നത്.

കൊച്ചിയില്‍ ക്രൈസ്തവ സഭാ മേലധ്യക്ഷന്മാരുമായി കൂടിക്കാഴ്ച നടത്തും. സംസ്ഥാനത്ത് പാർട്ടിക്കുള്ള ന്യൂനപക്ഷ വിരുദ്ധ പ്രതിച്ഛായ മറികടക്കുകയാണ് കൂടിക്കാഴ്ചയുടെ ലക്ഷ്യമെന്നാണ് കരുതുന്നത്. ലോക്സഭാ തെരഞ്ഞെടുപ്പിന് മുന്‍പായി പാർട്ടിക്ക് പുറത്തുള്ള നേതാക്കളെയും ബിജെപിയുമായി അടുപ്പിക്കുന്നതിനും നീക്കമുണ്ട്. എന്‍ിഎയിലെ പ്രശ്നങ്ങള്‍ പരിഹരിച്ച് വിപുലീകരിക്കാനുള്ള നീക്കവും സജീവമാക്കും.

തെരഞ്ഞെടുപ്പിന് മുന്‍പ് സംസ്ഥാനത്ത് ബിജെപിയുടെ അടിത്തറ വിപുലമാക്കുക എന്ന ലക്ഷ്യവുമായാണ് അമിത് ഷാ നാളെ കേരളത്തിലെത്തുന്നത്. കൊച്ചിയില്‍ സഭാ സ്ഥാപനമായ റിന്യൂവല്‍ സെന്ററില്‍ ക്രൈസ്തവ സഭാ മേലധ്യക്ഷന്മാരുമായി നടക്കുന്ന കൂടിക്കാഴ്ചക്ക് പാർട്ടി വലിയ പ്രാധാന്യം നല്കുന്നുണ്ട്. കുമ്മനം രാജശേഖരന്‍ ബിഷപ്പ് ഹൌസുകളില്‍ നേരിട്ടെത്തിയാണ് ബിഷപ്പുമാരെ യോഗത്തിലേക്ക് ക്ഷണിച്ചത്. കന്നുകാലി വില്പ്പനക്കെതിരായ കേന്ദ്ര സർക്കാർ വിജ്ഞാപനത്തിനെതിരെ സംസ്ഥാനത്ത് പ്രതിഷേധങ്ങളുയരുന്ന പശ്ചാത്തലത്തിലാണ് കൂടിക്കാഴ്ചയെങ്കിലും ന്യൂനപക്ഷ വിരുദ്ധ പ്രതിഛായ മറികടക്കുകയാണ് ലക്ഷ്യം. ബിജെപി ന്യൂനപക്ഷ വിരുദ്ധമല്ലെന്ന് ബോധ്യപ്പെടുത്താനാണ് ശ്രമം. എന്‍ഡിഎയിലെ ബിഡിജെഎസ് ഉള്‍പ്പെടെയുള്ള ഘടകക്ഷികളുടെ അതൃപ്തി പരിഹരിക്കാനും മുന്നണി വിപുലീകരണം ചർച്ച ചെയ്യാനും എന്‍ഡിഎ യോഗവും ചേരുന്നുണ്ട്. ഇടത് വലത് മുന്നണികളിലുമുള്ള ചില നേതാക്കളെ തെരഞ്ഞെടുപ്പിന് മുന്‍പ് രംഗത്തെത്തിക്കാനുള്ള നീക്കത്തിന്റെ ഭാഗമായി പ്രമുഖരുമായും നാളെ രാത്രി കൂടിക്കാഴ്ച്ച നടത്തുന്നുണ്ട്. തിരുവനന്തപുരത്തും പ്രത്യേകം ക്ഷണിക്കപ്പെട്ട നേതാക്കളുമായും പ്രമുഖരുമായും കൂടിക്കാഴ്ച നടത്തും.

അമിത് ഷായുടെ പര്യടനത്തോടെ കേരളത്തില്‍ ബംഗാളിലെന്ന പോലെ സിപിഎമ്മിന്റെ അന്ത്യത്തിന് തുടക്കമാകുമെന്നാണ് ബിജെപിയുടെ അവകാശവാദം. അമിത് ഷാക്ക് പിന്നാലെ അഞ്ച് കേന്ദ്ര മന്ത്രിമാരും മഹാരാഷ്ട്ര മുഖ്യമന്ത്രി ദേവേന്ദ്ര ഫട്നാവിസും സംസ്ഥാനത്തെത്തുന്നുണ്ട്.

Related Tags :
Similar Posts