< Back
Kerala
കൊല്ലം തീരങ്ങളില്‍ നിന്ന് മത്സ്യങ്ങള്‍ അകലുന്നതായി റിപ്പോര്‍ട്ട്കൊല്ലം തീരങ്ങളില്‍ നിന്ന് മത്സ്യങ്ങള്‍ അകലുന്നതായി റിപ്പോര്‍ട്ട്
Kerala

കൊല്ലം തീരങ്ങളില്‍ നിന്ന് മത്സ്യങ്ങള്‍ അകലുന്നതായി റിപ്പോര്‍ട്ട്

Jaisy
|
15 April 2018 10:57 PM IST

കൊല്ലത്തിന് പുറമെ സംസ്ഥാനത്തെ മറ്റ് മൂന്ന് ജില്ലകളിലും കൂടി കുറവ് വന്നിട്ടുള്ളതായി സി.എം.എഫ് ആർ.ഐ യുടെ റിപ്പോർട്ടിൽ പറയുന്നു

കൊല്ലം തീരങ്ങളിൽ നിന്ന് മത്സ്യങ്ങൾ അകലുന്നതായി സി.എം.എഫ്.ആർ ഐ യുടെ റിപ്പോര്‍ട്ട്. 2015 നെ അപേക്ഷിച്ച് കൊല്ലത്തെ മത്സ്യലഭ്യതയില്‍ രണ്ടായിരം ടണ്ണിന്റെ കുറവാണ് കഴിഞ്ഞ വര്‍ഷം ഉണ്ടായത്. കൊല്ലത്തിന് പുറമെ സംസ്ഥാനത്തെ മറ്റ് മൂന്ന് ജില്ലകളിലും കൂടി കുറവ് വന്നിട്ടുള്ളതായി സി.എം.എഫ് ആർ.ഐ യുടെ റിപ്പോർട്ടിൽ പറയുന്നു.

കൊല്ലം ജില്ലയിലെ തുറമുഖങ്ങളില്‍ നിന്നും 2015 ൽ തൊണ്ണുറ്റി രണ്ടായിരത്തി അറുനൂറ്റി അറുപത്തിയഞ്ച് ടൺ മത്സ്യമാണ് ലഭിച്ചത്.കഴിഞ്ഞ വർഷം അത് തൊണ്ണൂറായ രത്തി അഞ്ഞൂറ്റി എൻപത്തി നാല് ടൺ ആയി കുറഞ്ഞന്ന് സെന്‍ട്രല്‍ മറൈന്‍ ഫിഷറീസ് റിസര്‍ച്ച് ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ റിപ്പോര്‍ട്ടിൽ പറയുന്നു.സംസ്ഥാനത്തെ ഏറ്റവും വലിയ ഹാർബറുകളിലൊന്നായ നീണ്ടകരയിലെ മത്സ്യ ലഭ്യതയില്‍ കഴിഞ്ഞ അഞ്ച് വർഷമായി തുടർച്ചയായി ഇടിവുണ്ടാകുന്നുവെന്നും റിപ്പോർട്ടിൽ പറയുന്നു. കൊല്ലത്തിന് പുറമെ തൃശുർ, കാസർഗോഡ്, മലപ്പുറം ജില്ലകളിലും മത്സ്യ ലഭ്യതയിൽ കുറവ് വന്നിട്ടുണ്ട്. എറണാകുളം, കോഴിക്കോട്. തിരുവനന്തപുരം ജില്ലകളാണ് മത്സ്യലഭ്യതയില്‍ നേട്ടമുണ്ടാക്കിയത്. കേരള തീരത്ത് നിന്ന് ലഭിച്ച മൊത്തം മത്സ്യത്തിന്റെ 46 ശതമാനവും എറണാകുളം, കോഴിക്കോട് ജില്ലകളിൽ നിന്നാണെന്നും റിപ്പോര്‍ട്ടിലുണ്ട്. കൊല്ലം ജില്ലയിൽ ഈ വർഷവും മത്സ്യ ലഭ്യത കുറവായിരിക്കുമെന്നാണ് മറ്റ് പഠന റിപ്പോട്ടുകളും സൂചിപ്പിക്കുന്നത്.

Related Tags :
Similar Posts