< Back
Kerala
സോളാർ: അന്വേഷണ ഉത്തരവിറങ്ങുന്നതില്‍ അനിശ്ചിതത്വംസോളാർ: അന്വേഷണ ഉത്തരവിറങ്ങുന്നതില്‍ അനിശ്ചിതത്വം
Kerala

സോളാർ: അന്വേഷണ ഉത്തരവിറങ്ങുന്നതില്‍ അനിശ്ചിതത്വം

Muhsina
|
15 April 2018 10:42 PM IST

സോളാർ കമ്മീഷൻ റിപ്പോർട്ടിന്‍റെ അടിസ്ഥാനത്തില്‍ പ്രഖ്യാപിച്ച അന്വേഷണത്തിന്‍റെ ഉത്തരവിറങ്ങുന്നതിലെ അനിശ്ചിതത്വം തുടരുന്നു. അന്വേഷണം പ്രഖ്യാപിച്ച് ഏഴ് ദിവസം കഴിഞ്ഞിട്ടും സര്‍ക്കാര്‍ ഉത്തരവിറങ്ങിയില്ല...

സോളാർ കമ്മീഷൻ റിപ്പോർട്ടിന്‍റെ അടിസ്ഥാനത്തില്‍ പ്രഖ്യാപിച്ച അന്വേഷണത്തിന്‍റെ ഉത്തരവിറങ്ങുന്നതിലെ അനിശ്ചിതത്വം തുടരുന്നു. അന്വേഷണം പ്രഖ്യാപിച്ച് ഏഴ് ദിവസം കഴിഞ്ഞിട്ടും സര്‍ക്കാര്‍ ഉത്തരവിറങ്ങിയില്ല. എജിയുടെ നിയമോപദേശം കിട്ടാത്തത് മൂലമാണ് ഉത്തരവിറങ്ങാന്‍ വൈകുന്നതെന്നാണ് സൂചന. വിവരാകവകാശ നിയമപ്രകാരം കമ്മീഷന്‍ റിപ്പോര്‍ട്ട് ഉമ്മന്‍ചാണ്ടി അടക്കമുള്ളവര്‍ക്ക് നല്‍കണമോയെന്ന കാര്യവും ‍ വരും ദീവസങ്ങളില്‍ സര്‍ക്കാര്‍ തീരുമാനിക്കും. ഉത്തരവിറങ്ങിയ ശേഷം ഡിജിപി രാജേഷ് ധിവാന്‍റെ നേതൃത്വത്തിലുള്ള സംഘം യോഗം ചേര്‍ന്ന് അന്വേഷണത്തിന്‍റെ തുടര്‍നടപടികള്‍ തീരുമാനിക്കും.

Similar Posts