< Back
Kerala
നടിയെ ആക്രമിച്ച ‌കേസ്; ദിലീപ് വീണ്ടും കോടതിയില്‍നടിയെ ആക്രമിച്ച ‌കേസ്; ദിലീപ് വീണ്ടും കോടതിയില്‍
Kerala

നടിയെ ആക്രമിച്ച ‌കേസ്; ദിലീപ് വീണ്ടും കോടതിയില്‍

Jaisy
|
15 April 2018 10:10 AM IST

നടിയെ ആക്രമിച്ച കേസില്‍ ദിലീപ് വീണ്ടും കോടതിയെ സമീപിച്ചു. കുറ്റപത്രത്തിലെ അപാകത ചൂണ്ടിക്കാട്ടിയാണ്ദിലീപ് അങ്കമാലി മജിസ്ട്രേറ്റ് കോടതിയെ സമീപിച്ചത്. പ്രൊസിക്യൂഷന്‍ ആരോപിക്കുന്ന..

നടിയെ ആക്രമിച്ച കേസില്‍ ദിലീപ് വീണ്ടും കോടതിയെ സമീപിച്ചു. കുറ്റപത്രത്തിലെ അപാകത ചൂണ്ടിക്കാട്ടിയാണ്ദിലീപ് അങ്കമാലി മജിസ്ട്രേറ്റ് കോടതിയെ സമീപിച്ചത്. പ്രൊസിക്യൂഷന്‍ ആരോപിക്കുന്ന കുറ്റം സാധൂകരിക്കുന്നതല്ല ദൃശ്യങ്ങളിലെ ശബ്ദരേഖ എന്ന് ഹരജിയില്‍ പറയുന്നു. ഓടുന്ന വാഹനത്തില്‍ നിന്നല്ല ദൃശ്യങ്ങള്‍ പകര്‍ത്തിയത് എന്നും വാദമുണ്ട്. ആക്രമണ ദൃശ്യങ്ങളുടെ പകര്‍പ്പ് ലഭ്യമാക്കണമെന്ന് ആവശ്യപ്പെട്ട് മറ്റൊരു ഹരജിയും ദിലീപ് നല്‍കി. അതിനിടെ തന്‍റെ ജീവന് ഭീഷണിയുണ്ടെന്ന് നടിയെ ആക്രമിച്ച കേസിലെ രണ്ടാം പ്രതി മാര്‍ട്ടിന്‍അങ്കമാലി കോടതിയെ അറിയിച്ചു. ആക്രമിക്കപ്പെട്ട നടിയും നടന്‍ ലാലുമാണ് ഭീഷണിപ്പെടുത്തുന്നതെന്ന് മാര്‍ട്ടിന്‍ കോടതിയില്‍ പറഞ്ഞു. തുടര്‍ന്ന് മാര്‍ട്ടിന്റ മൊഴി രഹസ്യമായി കോടതി രേഖപ്പെടുത്തി.

Similar Posts