< Back
Kerala
കെ ബാബുവിന് കേരളത്തിനകത്തും പുറത്തും അനധികൃത സ്വത്തുണ്ടെന്ന് വിജിലന്‍സ്കെ ബാബുവിന് കേരളത്തിനകത്തും പുറത്തും അനധികൃത സ്വത്തുണ്ടെന്ന് വിജിലന്‍സ്
Kerala

കെ ബാബുവിന് കേരളത്തിനകത്തും പുറത്തും അനധികൃത സ്വത്തുണ്ടെന്ന് വിജിലന്‍സ്

Damodaran
|
16 April 2018 5:02 PM IST

മകളുടെ ഭര്‍തൃപിതാവിന്‍റെ പേരില്‍ 45 ലക്ഷം രൂപയുടെ കാര്‍വാങ്ങി. പിന്നീട് ബാര്‍ കേഴ ആരോപണം വന്നപ്പോള്‍ ഈ കാറ്‍ വിറ്റതായും എഫ്ഐആറിലുണ്ട്

മുന്‍മന്ത്രി കെ ബാബുവിന് കേരളത്തിനകത്തും പുറത്തും അനധികൃത സ്വത്തുണ്ടെന്ന് വിജിലന്‍സ് എഫ്ഐആര്‍.മൂവാറ്റുപുഴ വിജിലന്‍സ് കോടതിയില്‍ സമര്‍പിച്ച എഫ്ഐആറിലാണ് ഈ വിവരമുള്ളത്. അനധികൃത സ്വത്ത് സമ്പാദന കേസില്‍ കെ ബാബുവിനെ ഒന്നാംപ്രതി ചേര്‍ത്താണ് എഫ്ഐആര്‍.

റിയല്‍ എസ്റ്റേറ്റ് ബിസിനസുകാരന്‍ ബാബുറാം,തൃപ്പൂണിത്തുറയിലെ റോയല്‍ ബേക്കേഴ്സ് ഉടമ മോഹന്‍ എന്നിവരാണ് രണ്ടും മൂന്നും പ്രതികള്‍.ഈ രണ്ടു പേരുമായി കെ ബാബുവിന് ഇടപാടുകളുണ്ടെന്നാണ് കണ്ടെത്തല്‍. മാത്രമല്ല റിയല്‍ എസ്റ്റേറ്റ് മാഫിയയുമായി മുന്‍മന്ത്രിക്ക് ബന്ധമുണ്ടെന്ന് എഫ്ഐആറില്‍ പറയുന്നു‍. മകളുടെ ഭര്‍തൃപിതാവിന്‍റെ പേരില്‍ 45 ലക്ഷം രൂപയുടെ കാര്‍വാങ്ങി. പിന്നീട് ബാര്‍ കേഴ ആരോപണം വന്നപ്പോള്‍ ഈ കാറ്‍ വിറ്റതായും എഫ്ഐആറിലുണ്ട്. തേനിയില്‍ 120 ഏക്കര്‍ തോട്ടം വാങ്ങി.പ്രമുഖ ബിസിനസ് ഗ്രൂപ്പുകളുമായി ഇടപാടുണ്ടാക്കി. ആയുര്‍വ്വേദ,സ്റ്റീല്‍ കന്പനികളില്‍ പങ്കാളിത്തമുണ്ടാക്കി എന്നിവയാണ് മറ്റ് കണ്ടെത്തലുകള്‍.

Similar Posts