< Back
Kerala
പതിനാലാം നിയമസഭയുടെ രണ്ടാം സമ്മേളനം നാളെ മുതല്‍പതിനാലാം നിയമസഭയുടെ രണ്ടാം സമ്മേളനം നാളെ മുതല്‍
Kerala

പതിനാലാം നിയമസഭയുടെ രണ്ടാം സമ്മേളനം നാളെ മുതല്‍

Khasida
|
16 April 2018 11:08 AM IST

കേരളാ കോണ്‍ഗ്രസ് പ്രത്യേക ബ്ലോക്കായിരിക്കും

പതിനാലാം നിയമസഭയുടെ രണ്ടാം സമ്മേളനം നാളെ തുടങ്ങും. 29 ദിവസം നീണ്ട് നില്‍ക്കുന്ന സമ്മേളനത്തിന്റെ പ്രധാന അജണ്ട ബജറ്റ് പാസാക്കുകയാണ്. സ്വാശ്രയ വിഷയം ഉയര്‍ത്തിയായിരിക്കും ആദ്യ ദിവസങ്ങളില്‍ പ്രതിപക്ഷം ഭരണപക്ഷത്തിനെതിരെ ആഞ്ഞടിക്കുക. കെ എം മാണിക്കും, കെ ബാബുവിനുമെതിരായ വിജിലന്‍സ് കേസുകള്‍ ഭരണപക്ഷവും ഉയര്‍ത്തും.

29 ദിവസമുള്ള സമ്മേളനത്തില്‍ 13 ദിവസവും ബജറ്റിലെ ധനാഭ്യര്‍ത്ഥന ചര്‍ച്ചക്കും വോട്ടെടുപ്പിനുമായാണ് മാറ്റിവെച്ചിരിക്കുന്നത്. ദേവസ്വം റിക്രൂട്ട്മെന്‍റ് ബോര്‍ഡ്, കിഫ്ബി, നെല്‍വയല്‍ നീര്‍ത്തട സംരക്ഷണ ഭേദഗതി ബില്ലുകള്‍ അവതരിപ്പിക്കും. ജിഎസ്ടിയിലെ ഭരണഘടന ഭേദഗതിയും ചര്‍ച്ചയാകും.

സമരപാതയിലായിരിക്കും സമ്മേളനം മുന്നോട്ട് പോവുക. സ്വാശ്രയ വിഷയം ഒരേ സമയം സഭക്ക് അകത്തും പുറത്തും ഉയര്‍ത്തിക്കൊണ്ടുവരാന്‍ പ്രതിപക്ഷം തീരുമാനിച്ചിട്ടുണ്ട്. സൌമ്യ വധക്കേസിലെ സുപ്രീംകോടതില്‍ നിന്നുണ്ടായ വിധി സര്‍ക്കാരിനെതിരെ ആയുധമാക്കും. സിപിഎം-ബിജെപി രാഷ്ട്രീയ സംഘര്‍ഷങ്ങളും ഉയര്‍ത്തും.

കെ എം മാണിക്കും കെ ബാബുവിനുമെതിരെ നടക്കുന്ന വിജിലന്‍സ് അന്വേഷണമായിരിക്കും ഭരണപക്ഷത്തിന്‍രെ തുറുപ്പ് ചീട്ട്. ‌കെ എം മാണി യുഡിഎഫ് വിട്ടതോടെ പ്രതിപക്ഷ നിരയിലെ എണ്ണം 47-ല്‍ നിന്ന് 41 ആയി കുറഞ്ഞത് യുഡിഎഫിന് തിരിച്ചടിയാണ്.
നാളെ മുതല്‍ കേരളാകോണ്‍ഗ്രസ് എം പ്രത്യേക ബ്ലോക്കായിയായിരിക്കും സഭയിലിരിക്കുക.

Related Tags :
Similar Posts