< Back
Kerala
Kerala

കെപിസിസി അധ്യക്ഷനാകാനില്ലെന്ന് ഉമ്മന്‍ചാണ്ടി

Sithara
|
16 April 2018 4:20 PM IST

തീരുമാനം ഹൈക്കമാന്‍റിനെ അറിയിച്ചു. രാഹുല്‍ ഗാന്ധിയുമായി ഉമ്മന്‍ചാണ്ടി കൂടിക്കാഴ്ച നടത്തി

കെപിസിസി അധ്യക്ഷനാകാനില്ലെന്ന് മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി.കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയുമായുള്ള കൂടിക്കാഴ്ചയിലാണ് ഉമ്മന്‍ചാണ്ടി തന്‍റെ നിലപാട് അറിയിച്ചത്. സമവായത്തിലൂടെ പുതിയ അധ്യക്ഷനെ കണ്ടെത്തണമെന്ന നിര്‍ദേശമാണ് ഹൈക്കമാന്‍ഡിന് മുമ്പാകെ അദ്ദേഹം വച്ചത്.

പുതിയ അധ്യക്ഷനെ ഹൈക്കമാന്‍ഡാണ് തീരുമാനിക്കേണ്ടതെന്നും തന്‍റെ നിലപാട് അറിയിച്ചിട്ടുണ്ടെന്നും കൂടിക്കാഴ്ചക്ക് ശേഷം ഉമ്മന്‍ചാണ്ടി മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു

കെപിസിസി മുന്‍ അധ്യക്ഷന്‍ വിഎം സുധീരനും ഇന്ന് രാഹുല്‍ ഗാന്ധിയുമായി ചര്‍ച്ച നടത്തും. വൈകുന്നേരമാണ് കൂടിക്കാഴ്ച.

Similar Posts