< Back
Kerala
പരവൂര്‍ ദുരന്തം: ആറു പേര്‍ ഗുരുതരാവസ്ഥയില്‍പരവൂര്‍ ദുരന്തം: ആറു പേര്‍ ഗുരുതരാവസ്ഥയില്‍
Kerala

പരവൂര്‍ ദുരന്തം: ആറു പേര്‍ ഗുരുതരാവസ്ഥയില്‍

admin
|
16 April 2018 7:51 PM IST

കൊല്ലം വെടിക്കെട്ടപകടത്തില്‍പ്പെട്ട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന 55 രോഗികളില്‍ ആറുപേര്‍ ഗുരുതരാവസ്ഥയില്‍.

കൊല്ലം വെടിക്കെട്ടപകടത്തില്‍പ്പെട്ട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന 55 രോഗികളില്‍ ആറുപേര്‍ ഗുരുതരാവസ്ഥയില്‍. ആരോഗ്യ വകുപ്പ് സെക്രട്ടറി ഡോ. ഇളങ്കോവന്റെ നേതൃത്വത്തില്‍ നടന്ന പ്രത്യേക യോഗത്തിന്റെതാണ് വിലയിരുത്തല്‍. ഇവരെല്ലാം വിവിധ വിഭാഗങ്ങളിലായി ഐസിയുവില്‍ കഴിയുകയാണ്. ഡല്‍ഹിയിലെ എയിംസ് തുടങ്ങിയ ആശുപത്രികളിലെ വിദഗ്ധ ഡോക്ടര്‍മാരുടെ സംഘം പ്രത്യേക യോഗത്തില്‍ പങ്കെടുത്തു. തുടര്‍ ചികിത്സയ്ക്കായി പ്ലാസ്റ്റിക് സര്‍ജറി, അനസ്തീഷ്യ, നഴ്‌സിംഗ് എന്നീ വിഭാഗങ്ങളടങ്ങിയ പ്രത്യേക പത്തംഗ ടീമിനേയും നിയോഗിക്കാനും തീരുമാനിച്ചു.

Similar Posts