< Back
Kerala
എല്‍ഡിഎഫ് മന്ത്രിസഭയുടെ സത്യപ്രതിജ്ഞ ചടങ്ങിനുള്ള ഒരുക്കങ്ങള്‍ അന്തിമഘട്ടത്തില്‍എല്‍ഡിഎഫ് മന്ത്രിസഭയുടെ സത്യപ്രതിജ്ഞ ചടങ്ങിനുള്ള ഒരുക്കങ്ങള്‍ അന്തിമഘട്ടത്തില്‍
Kerala

എല്‍ഡിഎഫ് മന്ത്രിസഭയുടെ സത്യപ്രതിജ്ഞ ചടങ്ങിനുള്ള ഒരുക്കങ്ങള്‍ അന്തിമഘട്ടത്തില്‍

admin
|
16 April 2018 6:23 PM IST

എല്‍ഡിഎഫ് മന്ത്രിസഭയുടെ സത്യപ്രതിജ്ഞ ചടങ്ങിനുള്ള ഒരുക്കങ്ങള്‍ അന്തിമഘട്ടത്തിലെത്തി.

എല്‍ഡിഎഫ് മന്ത്രിസഭയുടെ സത്യപ്രതിജ്ഞ ചടങ്ങിനുള്ള ഒരുക്കങ്ങള്‍ അന്തിമഘട്ടത്തിലെത്തി. കര്‍ശന സുരക്ഷാ വലയത്തിലാണ് ചടങ്ങുകള്‍ നടക്കുക. പൊതു ജനങ്ങള്‍ക്കും, പാര്‍ട്ടി പ്രവര്‍ത്തകര്‍ക്കും പങ്കെടുക്കാവുന്ന തരത്തിലാണ് ഒരുക്കങ്ങളെല്ലാം. നാളെ ഉച്ചക്ക് ശേഷം തിരുവനന്തപുരം നഗരത്തില്‍ ഗതാഗത നിയന്ത്രണം ഏര്‍പ്പെടുത്തിയിട്ടുണ്ട്.

പന്തല്‍ നിര്‍മ്മാണമാണ് ഇനി പൂര്‍ത്തിയാകാനുള്ളത്. സ്റ്റേഡിയത്തിന്റെ അറ്റകുറ്റപണികളെല്ലാം നടത്തിക്കഴിഞ്ഞു. ഒരുക്കങ്ങള്‍ വിലയിരുത്താന്‍ പൂര്‍ണ്ണ സമയവും ഉദ്യോഗസ്ഥരുണ്ട്. സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനും സ്റ്റേഡിയത്തിലെത്തി. 30000 പേര്‍ക്ക് ഇരിക്കാനുള്ള പന്തലാണ് ഒരുങ്ങുന്നത്. സ്റ്റേഡിയത്തിന് അകത്തും പുറത്തുമായി വലിയ സ്ക്രീനില്‍ ചടങ്ങുകള്‍ തത്സമയം പ്രദര്‍ശിപ്പിക്കും. മഴ പെയ്യാനുള്ള സാധ്യത മുന്‍കൂട്ടി കാണുന്നുണ്ട്. കഴിഞ്ഞ വിഎസ് സര്‍ക്കാരിന്റെ സത്യപ്രതിജ്ഞ ചടങ്ങും സെന്‍ട്രല്‍ സ്റ്റേഡിയത്തിലായിരുന്നു.

Related Tags :
Similar Posts