< Back
Kerala
Kerala

പെരുന്നാള്‍ ആഘോഷമാക്കി ഇതര സംസ്ഥാനക്കാര്‍

Sithara
|
16 April 2018 10:40 AM IST

സംസ്ഥാനത്തിന്റെ എല്ലാ മേഖലയിലും നിത്യസാന്നിധ്യമായ ഇതര സംസ്ഥാന തൊഴിലാളികള്‍ പെരുന്നാള്‍ ദിനത്തിലും അവരുടെ സാന്നിധ്യമറിയിച്ചു.

സംസ്ഥാനത്തിന്റെ എല്ലാ മേഖലയിലും നിത്യസാന്നിധ്യമായ ഇതര സംസ്ഥാന തൊഴിലാളികള്‍ പെരുന്നാള്‍ ദിനത്തിലും അവരുടെ സാന്നിധ്യമറിയിച്ചു. സംസ്ഥാനത്തെ പ്രധാന നഗരങ്ങളില്‍ നടന്ന പെരുന്നാള്‍ നമസ്കാരത്തില്‍ ഇതര സംസ്ഥാന തൊഴിലാളികള്‍ വലിയ തോതില്‍ പങ്കെടുത്തു.

തിരുവനന്തപുരത്ത് ചന്ദ്രശേഖരന്‍ ‍നായര്‍ സ്റ്റേഡിയത്തിലെ ഈദ്ഗാഹില്‍ ആദ്യമെത്തിയവരില്‍ വലിയൊരു ഭാഗം ഇതര സംസ്ഥാന തൊഴിലാളികളായിരുന്നു. കഠിനമായ തൊഴില്‍ സാഹചര്യങ്ങളില്‍ നിന്നും മാറി ആഘോഷത്തില്‍ നിമിഷത്തില്‍ പങ്കെടുക്കാന്‍ കഴിഞ്ഞതിന്‍റെ സന്തോഷത്തിലായിരുന്നു അവര്‍. നാട്ടിലെ പെരുന്നാള്‍ നാളെയായതിന്റെ വേവലാതിയാണ് ചിലര്‍ പങ്കുവെച്ചത്

കുട്ടികള്‍ക്കും കുടുംബത്തിനൊപ്പമാണ് പലരും നമസ്കാരത്തിനെത്തിയത്. നമസ്കാരത്തിന് ശേഷം ആശംസകള്‍ കൈമാറിയാണ് അവര്‍ ഈദ്ഗാഹുകള്‍ വിട്ടത്.

Similar Posts