< Back
Kerala
വീടില്ല, മരുന്നിനും ഭക്ഷണത്തിനും പണമില്ല, പാചകം ചെയ്യാന്‍ കാഴ്ചയുമില്ലവീടില്ല, മരുന്നിനും ഭക്ഷണത്തിനും പണമില്ല, പാചകം ചെയ്യാന്‍ കാഴ്ചയുമില്ല
Kerala

വീടില്ല, മരുന്നിനും ഭക്ഷണത്തിനും പണമില്ല, പാചകം ചെയ്യാന്‍ കാഴ്ചയുമില്ല

Khasida
|
18 April 2018 3:47 AM IST

ഒറ്റമുറിയില്‍ തന്നെ പ്രാഥമിക കൃത്യങ്ങള്‍ പോലും നിര്‍വഹിക്കേണ്ട ഗതികേടില്‍ ഇരുകാലിനും, വലത് കൈക്കും വൈകല്യമുള്ള 40 വയസ്സുകാരി

സംസ്ഥാന ഭരണസിരാകേന്ദ്രത്തിന്റെ കയ്യെത്തും ദൂരത്ത് രണ്ട് നേരം ഭക്ഷണം കഴിക്കാന്‍ പോലും നിവൃത്തിയില്ലാതെ ഒമ്മയും മകളും ജീവിക്കുന്നു. തടവറപോലുള്ള ഒറ്റമുറിയിലാണ് ഇരുകാലിനും, വലത് കൈക്കും വൈകല്യമുള്ള 40 വയസ്സുള്ള അവിവാഹിതയായ യുവതി പ്രാഥമിക കൃത്യങ്ങള്‍ പോലും നിര്‍വഹിക്കുന്നത്. കണ്ണ് കാണാന്‍ കഴിയാത്ത 80 വയസ്സുള്ള അമ്മ ഒരു സെന്റ് ഭൂമിക്കായി മുട്ടാത്ത വാതിലുകളില്ല.

കൈകൂപ്പി, പൊട്ടിക്കരഞ്ഞ്, മുറിഞ്ഞ വാക്കുകളില്‍ ത്രേസ്യാമ്മ പറയുന്നത് മുഴുവന്‍ നെഞ്ച് പൊട്ടുന്ന വേദനകളാണ്. കയറിക്കിടക്കാന്‍ സ്വന്തമായൊരു കൂരയില്ല. ത്രേസ്യാമ്മയുടെ മൂത്തമകള്‍ അന്തോണിയമ്മയുടെ മരുമകന്റെ കൊച്ച് വീട്ടിലെ ഒരു മുറിയിലാണ് ഇപ്പോള്‍ താമസം. മുറി പകുത്ത് ചെറിയൊരു ഭാഗം അടുക്കളയാക്കിയിട്ടുണ്ട്. പക്ഷെ അടുപ്പില്‍ തീയെരിയുന്നത് വല്ലപ്പോഴും മാത്രം.ആരെങ്കിലും അരിയും സാധനങ്ങളും നല്‍കിയാല്‍ തന്നെ കണ്ണ് കാണാത്ത ത്രേസാമ്മ ഭക്ഷണം പാകം ചെയ്യേണ്ട ഗതികേടുണ്ട്. രണ്ട് കാലിനും വലത് കൈക്കും വൈക്യല്യമുള്ള മകള്‍ മേരിമോള്‍ കക്കൂസില്‍ പോകുന്നതും കുളിക്കുന്നതുമെല്ലാം കിടന്നുറങ്ങുന്ന ഈ മുറിയില്‍ തന്നെ

തൊട്ടപ്പുറത്തുള്ള ഒരു അയല്‍വാസി എല്ലാ ദിവസവും രാവിലെ ഭക്ഷണം നല്‍കും, ഉച്ചക്കും വൈകുന്നേരവും ആരും സഹായിക്കാനില്ലാത്ത ദിവസങ്ങളില്‍ തിരുവനന്തപുരം കാരയ്ക്കാമണ്ഡപത്തുള്ള വീട്ടില്‍ രണ്ട് പേരും മുഴുപട്ടിണിയിലാണ്. വാര്‍ത്ത കാണുന്ന എല്ലാവരോടുമായി ഇവര്‍ക്ക് പറയാനുള്ളത് ഇത്ര മാത്രം.. ഒരു സെന്റ് ഭൂമിയെങ്കിലും....

Similar Posts