< Back
Kerala
Kerala

മാണിയെ തിരിച്ചുവിളിച്ച് എംഎം ഹസന്‍

admin
|
17 April 2018 10:46 AM IST

യുഡിഎഫില്‍ നിന്ന് പുറത്തുപോകാന്‍ തീരുമാനിച്ച ചരല്‍കുന്ന് തീരുമാനത്തില്‍ നിന്ന് മാറ്റമില്ലെന്ന് കെ എം മാണി

കേരള കോണ്‍ഗ്രസ് ചെയര്‍മാന്‍ കെഎം മാണി യുഡിഎഫിലേക്ക് തിരിച്ച് വരണമെന്ന് എം എം ഹസന്‍. മാണി തിരിച്ച് വരണം എന്ന് ആഗ്രഹിക്കുന്നവരാണ് യുഡിഎഫിലുള്ളത്. 21 ന് ചേരുന്ന യുഡിഎഫ് യോഗം ഇക്കാര്യം ചര്‍ച്ച ചെയ്യുമെന്നും ഹസന്‍ തൃശൂരില്‍ പറഞ്ഞു.

അതേസമയം യുഡിഎഫില്‍ നിന്ന് പുറത്തുപോകാന്‍ തീരുമാനിച്ച ചരല്‍കുന്ന് തീരുമാനത്തില്‍ നിന്ന് മാറ്റമില്ലെന്ന് കെ എം മാണി വ്യക്തമാക്കി. ആരോടും അന്ധമായ അടുപ്പമോ സ്നേഹമോ ഇല്ലെന്നും അദ്ദേഹം പറഞ്ഞു. മലപ്പുറത്ത് നല്‍കിയ പിന്തുണ ലീഗിനുള്ളതായിരുന്നുവെന്നും അദ്ദേഹം ആവര്‍‌ത്തിച്ചു.

മുന്നണി വിട്ട് ഒറ്റക്ക് നില്‍ക്കാനുള്ള പാര്‍ട്ടിയുടെ തീരുമാനം പുനപ്പരിശോധിക്കേണ്ട ഒരു സാഹചര്യവും ഇപ്പോഴില്ലെന്ന് കേരള കോണ്‍ഗ്രസ് എം ജനറല്‍ സെക്രട്ടറിജോസഫ് എം പുതുശേരി മീഡിയവണിനോട് പറഞ്ഞു

Related Tags :
Similar Posts