< Back
Kerala
മൂന്നാറിലെ മരക്കുരിശ് നീക്കി; കസ്റ്റഡിയിലെടുത്ത രണ്ട് പേരുടെ അറസ്റ്റ് രേഖപ്പെടുത്തിമൂന്നാറിലെ മരക്കുരിശ് നീക്കി; കസ്റ്റഡിയിലെടുത്ത രണ്ട് പേരുടെ അറസ്റ്റ് രേഖപ്പെടുത്തി
Kerala

മൂന്നാറിലെ മരക്കുരിശ് നീക്കി; കസ്റ്റഡിയിലെടുത്ത രണ്ട് പേരുടെ അറസ്റ്റ് രേഖപ്പെടുത്തി

Sithara
|
17 April 2018 2:35 PM IST

അഞ്ചടി ഉയരമുള്ള മരക്കുരിശാണ് സ്ഥാപിച്ചത്

പാപ്പാത്തി ചോലയില്‍ കുരിശ് സ്ഥാപിച്ചതിന് ഇന്ന് പുര്‍ച്ചെ പോലീസ് കസ്റ്റഡിയില്‍ എടുത്ത രണ്ടുപേരുടെ അറസ്റ്റ് രേഖപ്പെടുത്തി. ഇവ്ര്‍ സ്പിരിറ്റ് ഇന്‍ ജിസസ് പ്രവര്‍ത്തകരാണ്.ഇവരെ ഇന്ന് കോടതിയില്‍ ഹാജരാക്കും. അതിനിടയില്‍ തങ്ങള്‍ സ്ഥലം കൈയ്യേറിയിട്ടില്ലെന്നും കുരിശ് സംരക്ഷിക്കുകാമാത്രമാണ് ചെയ്തതെന്നും സപരിറ്റ് ഇന്‍ ജീസസ് ഭാരവാ ഹികള്‍ പറഞ്ഞു.

പാപ്പാത്തി ചോലയില്‍ കുരിശ് നീക്കം ചെയ്തസ്ഥലത്ത് വീണ്ടും മരകുരിശ് സ്ഥാപിക്കുകയും പിന്നീട് അത് നീക്കം ചെയ്യുകയും ചെയ്ത രണ്ടുപേരുടെ അറസ്റ്റ് പൊലീസ് രേഖപ്പെടുത്തി. ഇന്ന് പുലര്‍ച്ചെ സപിരിറ്റ് ഇന്‍ ജീസസ് പ്രവര്‍ത്തകരായ കല്‍പ്പറ്റ സ്വദേശി രാജുവിനേയും, രാജകുമാരി സ്വദേശി സെബാസ്റ്റനെയുമാണ് പൊലീസ് കസ്റ്റഡിയില്‍ എടുത്തത്. ഇടുക്കി എസ്.പി.യുടെ സാന്ദ്യത്തില് നടന്ന ചോദ്യം ചെയ്യലില്‍ പ്രതികള്‍ കുറ്റം സമ്മതിച്ചു. തുടര്‍ന്നാണ് അറസ്റ്റ് രേഖപ്പെടുത്തിയത്.

ഇതിനിടയില്‍ തങ്ങള്‍ സ്ഥലം കൈയ്യേറയിട്ടില്ലായെന്നും അറുപത് വര്‍ഷം മുന്‍പുണ്ടായിരുന്ന കുരിശ് സംരക്ഷിയ്ക്കുക മാത്രമാണ് ചെയ്തതെന്നും സ്പിരിറ്റ് ഇന്‍ ജീസസ് ഭാരവാഹികള്‍ അറിയിച്ചു. പൊളിച്ച കുരിശ് സര്‍ക്കാര്‍ പുനസ്ഥാപിക്കണമെന്നാണ് ആഗ്രഹമെന്നും ഭാരവാഹികള്‍ തൃശൂരില്‍ നടത്തിയ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.

പാപ്പാത്തിച്ചോല ഇപ്പോള്‍ ശാന്തന്‍പ്പാറ എ.എസ്.െഎയുടെ ന്ത്യത്വത്തിലുള്ള പത്തഗ പോലീസ് സേനയുട കാവലിലാണ്.നാളെ ഇവിടെ ഭൂമി അളന്നു തിരിച്ച് റവന്യൂ വകുപ്പ് വെലിയും ബോര്‍ഡും സ്ഥാപിക്കും..

Related Tags :
Similar Posts