< Back
Kerala
എന്‍.ഡി.ടി.വി റെയ്ഡ് പ്രതിഷേധാര്‍ഹമാണന്ന് പിണറായി വിജയന്‍Kerala
എന്‍.ഡി.ടി.വി റെയ്ഡ് പ്രതിഷേധാര്‍ഹമാണന്ന് പിണറായി വിജയന്‍
|17 April 2018 6:11 AM IST
മാധ്യമസ്വാതന്ത്രത്തിന് നേരെയുണ്ടായ കടന്നാക്രമത്തിനെതിരെ പ്രതിഷേധം ഉയരണമെന്നും പിണറായി വിജയന്‍ ആവിശ്യപ്പെട്ടു
എന്‍.ഡി.ടി.വി മേധാവികളായ പ്രണോയ് റോയി, ഭാര്യ രാധിക റോയ് എന്നിവരുടെ ഓഫീസിലും, വീട്ടിലും നടത്തിയ സി.ബി.ഐ റെയ്ഡ് പ്രതിഷേധാര്‍ഹമാണന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. നരേന്ദ്രമോദി സര്‍ക്കാരിനെ വിമര്‍ശിക്കുന്നവരെ ഭയപ്പെടുത്താനും അടിച്ചമര്‍ത്താനുമുള്ള ഏജന്‍സികളായാണ് എന്‍ഫോഴ്‍സ്‍മെന്റ് ഡയറക്ടറേറ്റിനേയും സി.ബി.ഐയേയും കേന്ദ്ര സര്‍ക്കാര്‍ ഉപയോഗിക്കുന്നതെന്ന് മുഖ്യമന്ത്രി കുറ്റപ്പെടുത്തി. മാധ്യമസ്വാതന്ത്രത്തിന് നേരെയുണ്ടായ കടന്നാക്രമത്തിനെതിരെ പ്രതിഷേധം ഉയരണമെന്നും പിണറായി വിജയന്‍ ആവിശ്യപ്പെട്ടു.