< Back
Kerala
സോളാർ റിപ്പോർട്ട്; സർക്കാർ ആരോപണങ്ങള്‍ ഗുരുതര സ്വഭാവത്തിലുള്ളതാണെന്ന് സതീശന്‍സോളാർ റിപ്പോർട്ട്; സർക്കാർ ആരോപണങ്ങള്‍ ഗുരുതര സ്വഭാവത്തിലുള്ളതാണെന്ന് സതീശന്‍
Kerala

സോളാർ റിപ്പോർട്ട്; സർക്കാർ ആരോപണങ്ങള്‍ ഗുരുതര സ്വഭാവത്തിലുള്ളതാണെന്ന് സതീശന്‍

Jaisy
|
17 April 2018 7:16 AM IST

കമ്മീഷൻ റിപ്പോർട്ട് പഠിച്ച ശേഷം റിപ്പോർട്ടിനെക്കുറിച്ച് പ്രതികരിക്കാം

സോളാര്‍ റിപ്പോര്‍ട്ടിലെ ആരോപണ വിധേയരെ പൂര്‍ണമായി പിന്തുണക്കാതെ വിഡി സതീശന്‍ എംഎല്‍എ. സോളറിലെ ആരോപണങ്ങളെയും സര്‍ക്കാര്‍ നടപടികളെയും ഗൌരവത്തോടെ കാണുന്നുവെന്നും റിപ്പോര്‍ട്ട് ലഭിച്ചശേഷം നിലപാട് പറയാമെന്നും സതീശന്‍ പറഞ്ഞു. സംഘടനാ തെരഞ്ഞെടുപ്പില്‍ സോളാര്‍ പ്രതിഫലിക്കുമെന്ന സൂചനയും സതീശന്‍ നല്‍കി.

സോളാറിലെ സര്‍ക്കാര്‍ നടപടികള്‍ രാഷ്ട്രീയപ്രേരിതമെന്ന പൊതുനിലപാടല്ല സതീശന്റേത്. റിപ്പോര്‍ട്ട് പഠിക്കുകയും പാര്‍ട്ടി ചര്‍ച്ച ചെയ്യുകയും ചെയ്ത ശേഷമേ നിലപാട് പറയാനാവൂ. ആരോപണങ്ങളില്‍ കേന്ദ്ര നേതൃത്വത്തിന്റെ പിന്തുണയുണ്ടോ സംഘടനാ തെരഞ്ഞെടുപ്പില്‍ പ്രതിഫലിക്കുമോ എന്ന ചോദ്യങ്ങള്‍ക്കുള്ള മറുപടി ഇങ്ങനെ.

സോളാര്‍ റിപ്പോര്‍ട്ട് സംബന്ധിച്ച് കോണ്‍ഗ്രിസല്‍ ഒറ്റ അഭിപ്രായമല്ല ഉള്ളതെന്ന സൂചന നല്‍കുകയാണ് കെപിസിസി അധ്യക്ഷ സ്ഥാനത്തേക്ക് ചര്‍ച്ച ചെയ്യുപ്പെടുന്നവരില്‍ ഒരാള്‍ കൂടിയായ വിഡി സതീശന്‍.

Related Tags :
Similar Posts