< Back
Kerala
ഹെല്‍മെറ്റ് പരിശോധനയ്ക്കിടെ ബൈക്കിടിച്ച് എസ്‌.ഐക്ക് ഗുരുതരപരിക്ക്ഹെല്‍മെറ്റ് പരിശോധനയ്ക്കിടെ ബൈക്കിടിച്ച് എസ്‌.ഐക്ക് ഗുരുതരപരിക്ക്
Kerala

ഹെല്‍മെറ്റ് പരിശോധനയ്ക്കിടെ ബൈക്കിടിച്ച് എസ്‌.ഐക്ക് ഗുരുതരപരിക്ക്

Ubaid
|
19 April 2018 8:22 PM IST

അമിത വേഗത്തിലെത്തിയ ബൈക്ക് ഹൈവേ പട്രോളിംഗ് എസ്‌.ഐ സതീഷ് കുമാറിനെ ഇടിച്ചു തെറിപ്പിക്കുകയായിരുന്നു

വാഹനപരിശോധനക്കിടെ ബൈക്കിടിച്ച് ഹൈവേ പോലീസ് എസ് ഐ സതീഷ്കുമാറിന് പരുക്കേറ്റു. തിരുവനന്തപുരം വാഴമുട്ടത്ത് വെച്ച് യുവാക്കള്‍ ബൈക്ക് ഇടിപ്പിക്കുകയായിരുന്നുവെന്ന് പോലീസ് അറിയിച്ചു. എന്നാല്‍ ഓടിക്കൊണ്ടിരുന്ന ബൈക്കിന്റെ ഹാന്റിലില്‍ എസ്ഐ പിടിച്ചതാണ് അപകടത്തിന് കാരണമായതെന്ന് ബൈക്ക് ഓടിച്ചിരുന്ന ഷിബു പറഞ്ഞു.

ഉച്ചക്ക് 12.30നായിരുന്നു അപകടം ഉണ്ടായത്. വാഹനപരിശോധനക്കിടെ ഹൈല്‍മറ്റില്ലാതെ ബൈക്കിലെത്തിയ രണ്ട് യുവാക്കള്‍ എസ്.ഐയെ ഇടിപ്പിച്ച് വീഴ്ത്തിയെന്നാണ് ഒപ്പമുള്ളവര്‍ പറയുന്നത്. സാരമായി പരുക്കേറ്റ സതീഷ്കുമാര്‍ വിദഗ്ധ ഡോക്ടര്‍മ്മാരുടെ നിരീക്ഷണത്തില്‍ ചികിത്സയിലാണ്. തിരുവനന്തപുരം വെട്ടുകാട് സ്വദേശികളായ മുഹമ്മദ് നൌഫി, ഷിബു എന്നിവരാണ് വാഹനം ഓടിച്ചതെന്ന് പിന്നീട് പോലീസ് കണ്ടെത്തി. ഷിബുവിനൊപ്പമുണ്ടായിരുന്ന മുഹമ്മദ് നൌഫിക്ക് സാരമായ പരുക്കേറ്റിട്ടുണ്ട്.

Related Tags :
Similar Posts