< Back
Kerala
കുഞ്ഞാലിക്കുട്ടിയുടെ നടപടി ജനാധിപത്യത്തിന്റെ ധൂര്‍ത്ത്: ജി സുധാകരന്‍Kerala
കുഞ്ഞാലിക്കുട്ടിയുടെ നടപടി ജനാധിപത്യത്തിന്റെ ധൂര്‍ത്ത്: ജി സുധാകരന്‍
|20 April 2018 4:59 PM IST
എംഎല്‍എ സ്ഥാനത്തിരുന്ന് ലോക്സഭയിലേക്ക് മല്‍സരിക്കാന്‍ അനുവദിക്കുന്നത് ഭരണഘടനയുടെ കുഴപ്പമാണെന്ന് മന്ത്രി ജി.സുധാകരന്‍.
എംഎല്‍എ സ്ഥാനത്തിരുന്ന് ലോക്സഭയിലേക്ക് മല്‍സരിക്കാന്‍ അനുവദിക്കുന്നത് ഭരണഘടനയുടെ കുഴപ്പമാണെന്ന് മന്ത്രി ജി.സുധാകരന്‍. പികെ കുഞ്ഞാലിക്കുട്ടിയുടെ നടപടി ജനാധിപത്യത്തിന്‍റെ ധൂര്‍ത്താണെന്നും അദ്ദേഹം പറഞ്ഞു. മലപ്പുറം മോങ്ങത്ത് നടന്ന എല്‍ഡിഎഫ് കുടുംബ യോഗത്തില്‍ സംസാരിക്കുകയായിരുന്നു ജി.സുധാകരന്‍.
അഞ്ച് വര്‍ഷത്തേക്ക് നിയമസഭയിലേക്ക് തെരഞ്ഞെടുത്തയച്ച ജനങ്ങളോട് പികെ കുഞ്ഞാലിക്കുട്ടി വഞ്ചന കാണിക്കുകയാണെന്ന് ജി.സുധാകരന്‍ പറഞ്ഞു. ലോക്സഭയയില്‍ ഇടതുപക്ഷത്തിന് അംഗങ്ങള്‍ കുറവാണെന്ന വാദത്തില്‍ കഴമ്പില്ല. ആളെണ്ണം കുറഞ്ഞാലും നിലപാടുകള്‍ ശക്തമായി ഉന്നയിക്കാന്‍ ഇടതുപക്ഷത്തിനാകും.