< Back
Kerala
Kerala
കണ്ണൂരിൽ സിപിഐഎം പ്രവർത്തകർക്ക് വെട്ടേറ്റു
|20 April 2018 9:43 AM IST
കണ്ണൂർ മട്ടന്നൂരിൽ രണ്ട് സിപിഐഎം പ്രവർത്തകർക്ക് വെട്ടേറ്റു. അയ്യല്ലൂർ വായനശാലക്ക് സമീപമാണ് ഇന്നലെ രാത്രിയാണ് സംഭവം. തലക്കും കൈയ്യിനും കാലിനും ഗുരുതരമായി പരിക്കേറ്റ ഇവരെ..
കണ്ണൂർ മട്ടന്നൂരിൽ രണ്ട് സിപിഐഎം പ്രവർത്തകർക്ക് വെട്ടേറ്റു. അയ്യല്ലൂർ വായനശാലക്ക് സമീപമാണ് ഇന്നലെ രാത്രിയാണ് സംഭവം. സുധീർ, ശ്രീജിത്ത് എന്നിവർക്കാണ് വെട്ടേറ്റത്. തലക്കും കൈയ്യിനും കാലിനും ഗുരുതരമായി പരിക്കേറ്റ ഇവരെ കണ്ണൂരിലെ സ്വകാര്യ ആശുപത്രിയിലും പിന്നീട് കോഴിക്കോട് മെഡിക്കല്‍ കോളേജിലും പ്രവേശിപ്പിച്ചു. ഇരിട്ടി, മട്ടന്നൂർ നഗരസഭകളിലും തില്ലങ്കേരി, മാലൂർ പഞ്ചായത്തുകളിലും സി പി ഐ എം ഹർത്താലിന് ആഹ്വാനം ചെയ്തു.ആർ എസ് എസ് പ്രവർത്തകരാണ് അക്രമത്തിന് പിന്നിലെന്ന് സിപിഐഎം ആരോപിച്ചു.