< Back
Kerala
Kerala
മലയാളികളെ കാണാതായ സംഭവം: ഖുറൈഷിയെ ഇന്ന് കൊച്ചിയിലെത്തിക്കും
|22 April 2018 5:02 AM IST
ഇസ്ലാമിക് റിസേര്‍ച്ച് ഫൌണ്ടേഷനിലെ അധ്യാപകനായ ഖുറൈഷിയാണ് മുബൈയില്‍ അറസ്റ്റിലായത്
ദുരൂഹസാഹചര്യത്തില്‍ മലയാളികളെ കാണാതായ സംഭവത്തില്‍ ഒരാളെ അറസ്റ്റ് ചെയ്തു. ഇസ്ലാമിക് റിസേര്‍ച്ച് ഫൌണ്ടേഷനിലെ അധ്യാപകനായ ഖുറൈഷിയാണ് മുബൈയില്‍ അറസ്റ്റിലായത്. കാണാതായ വിദ്യാര്‍ഥി മെറിന്‍റെ സഹോദരന്‍ എബിന്‍ നല്‍കിയ പരാതിയിലാണ് അറസ്റ്റ്. മുംബൈയില്‍ കൊണ്ടു പോയി നിര്‍ബന്ധിച്ച് മതം മാറ്റാന്‍ ശ്രമിച്ചുവെന്ന പരാതിയില്‍ ഖുറൈഷിക്കെതിരെ കൊച്ചി പൊലീസ് യുഎപിഎ പ്രകാരം കേസ് രജിസ്റ്റർ ചെയ്തിരുന്നു.
ഖുറൈഷിയുടെ അറസ്റ്റ് സ്ഥിരീകരിച്ചതായി ഡിജിപി ലോക്നാഥ് ബഹ്റ മീഡിയവണിനോട് പറഞ്ഞു. ഇയാളെ ഇന്ന് വൈകീട്ട് കൊച്ചിയിലെത്തിച്ചേക്കും. കൂടുതല്‍ വിവരങ്ങള്‍ പൊലീസ് പുറത്തുവിട്ടിട്ടില്ല.