< Back
Kerala
എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതരുടെ ബാങ്ക് വായ്പകളിലുളള ജപ്തി നടപടികള്‍ക്ക് മൊറട്ടോറിയംKerala
എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതരുടെ ബാങ്ക് വായ്പകളിലുളള ജപ്തി നടപടികള്‍ക്ക് മൊറട്ടോറിയം
|21 April 2018 7:11 PM IST
എൻഡോസൾഫാൻ ദുരിതബാധിതർ ചികിത്സക്ക് എടുത്തിട്ടുളള ബാങ്ക് വായ്പകളിലുളള ജപ്തി നടപടികൾക്ക് മൂന്ന് മാസത്തേക്ക് മൊറട്ടോറിയം പ്രഖ്യാപിച്ചു.
എൻഡോസൾഫാൻ ദുരിതബാധിതർ ചികിത്സക്ക് എടുത്തിട്ടുളള ബാങ്ക് വായ്പകളിലുളള ജപ്തി നടപടികൾക്ക് മൂന്ന് മാസത്തേക്ക് മൊറട്ടോറിയം പ്രഖ്യാപിച്ചു. മന്ത്രിസഭയോഗമാണ് തീരുമാനമെടുത്തത്. തിരുവിതാംകൂർ-കൊച്ചി ദേവസ്വം ബോർഡ് അംഗങ്ങളുടെ തെരഞ്ഞെടുപ്പ് നടത്തുന്നതിന് മുന്ന് പേരുടെ പാനൽ രൂപീകരിച്ചു. ശബരിമല തീർത്ഥാടനവുമായി ബന്ധപ്പെട്ടുളള 26 റോഡുകളുടെ അറ്റകുറ്റ പണികൾക്കായി 89 കോടി രൂപ അനുവദിക്കാനും മന്ത്രിസഭയോഗം തീരുമാനിച്ചു. 45 സീനിയര്‍ ഗവണ്‍മെന്‍റ് പ്ലീഡര്‍മാരുടെ നിയമനത്തിന് കാബിനറ്റ് അംഗീകാരം നല്‍കി.