< Back
Kerala
വയനാട്ടില്‍ തെരുവുനായയുടെ ആക്രമണത്തില്‍ എട്ടുവയസുകാരിക്ക് പരിക്ക്വയനാട്ടില്‍ തെരുവുനായയുടെ ആക്രമണത്തില്‍ എട്ടുവയസുകാരിക്ക് പരിക്ക്
Kerala

വയനാട്ടില്‍ തെരുവുനായയുടെ ആക്രമണത്തില്‍ എട്ടുവയസുകാരിക്ക് പരിക്ക്

Subin
|
21 April 2018 11:10 AM IST

തിരുനെല്ലി അപ്പപ്പാറ ചേകാടി കോളനിയിലെ രാജന്റെ മകള്‍ അഭിരാമിയ്ക്കാണ് പരുക്കേറ്റത്. വീടിന്റെ വരാന്തയില്‍ ഇരിയ്ക്കുന്ന സമയത്ത് തെരുവുനായ അക്രമിയ്ക്കുകയായിരുന്നു

വയനാട്ടില്‍ വീണ്ടും തെരുവുനായയുടെ അക്രമണം. എട്ടുവയസുകാരിയ്ക്ക് പരുക്കേറ്റു. തിരുനെല്ലി അപ്പപ്പാറ ചേകാടി കോളനിയിലെ രാജന്റെ മകള്‍ അഭിരാമിയ്ക്കാണ് പരുക്കേറ്റത്. വീടിന്റെ വരാന്തയില്‍ ഇരിയ്ക്കുന്ന സമയത്ത് തെരുവുനായ അക്രമിയ്ക്കുകയായിരുന്നു. മുഖത്തും കൈക്കും പരുക്കേറ്റ കുട്ടിയ മാനന്തവാടി ജില്ലാ ആശുപത്രിയില്‍ പ്രവേശിച്ചു.

വൈകിട്ട് ഏഴുമണിയോടെയാണ് സംഭവം. ഇന്നു രാവിലെ അപ്പപ്പാറ കോളനിയിലെ സരോജിനിയെയും തെരുവുനായ അക്രമിച്ചിരുന്നു. കൈയ്ക്ക് ഗുരുതര പരുക്കേറ്റ ഇവരെ കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

Related Tags :
Similar Posts