< Back
Kerala
ഉമ്മര്‍കോയ പുരസ്കാരം പാലൊളിക്ക് സമര്‍പ്പിച്ചുഉമ്മര്‍കോയ പുരസ്കാരം പാലൊളിക്ക് സമര്‍പ്പിച്ചു
Kerala

ഉമ്മര്‍കോയ പുരസ്കാരം പാലൊളിക്ക് സമര്‍പ്പിച്ചു

Jaisy
|
21 April 2018 3:31 PM IST

ഇന്നലെ കോഴിക്കോട് നടന്ന ചടങ്ങില്‍ സപീക്കര്‍ പി.ശ്രീരാമകൃഷ്ണനില്‍ നിന്നും പാലൊളി മുഹമ്മദ് കുട്ടി പുരസ്കാരം ഏറ്റുവാങ്ങി

ഈ വര്‍ഷത്തെ പി.പി ഉമ്മര്‍കോയ പുരസ്കാരം മുന്‍മന്ത്രിയും മുതിര്‍ന്ന സിപിഎം നേതാവുമായ പാലൊളി മുഹമ്മദ് കുട്ടിക്ക് സമര്‍പ്പിച്ചു. ഇന്നലെ കോഴിക്കോട് നടന്ന ചടങ്ങില്‍ സപീക്കര്‍ പി.ശ്രീരാമകൃഷ്ണനില്‍ നിന്നും പാലൊളി മുഹമ്മദ് കുട്ടി പുരസ്കാരം ഏറ്റുവാങ്ങി. ഗാന്ധിയനും വിദ്യാഭ്യാസ മന്ത്രിയുമായിരുന്ന പി.പി ഉമ്മര്‍കോയയുടെ സ്മരണാര്‍‌ഥം ഏര്‍പ്പെടുത്തിയ പുരസ്കാരം പൊതുരംഗത്ത് മികച്ച സേവനം നടത്തിയവര്‍ക്കാണ് സമര്‍പ്പിക്കുന്നത്. കോഴിക്കോട് നടന്ന ചടങ്ങില്‍ എം.കെ രാഘവന്‍ എം.പി, പി പി ഉമ്മര്‍കോയ ഫൌണ്ടേഷന്‍ ചെയര്‍മാന്‍ കെ.വി കുഞ്ഞഹമ്മദ് തുടങ്ങിയവര്‍ പങ്കെടുത്തു

Similar Posts