< Back
Kerala
തെരുവുനായ കൂട്ടം 12 ആടുകളെ കടിച്ചു കൊന്നുതെരുവുനായ കൂട്ടം 12 ആടുകളെ കടിച്ചു കൊന്നു
Kerala

തെരുവുനായ കൂട്ടം 12 ആടുകളെ കടിച്ചു കൊന്നു

Sithara
|
21 April 2018 11:04 PM IST

കൊല്ലം ശീമാട്ടിയില്‍ ഫാമില്‍ കടന്നുകയറിയ തെരുവ് നായ്‍ കൂട്ടം 12 ആടുകളെ കടിച്ചു കൊന്നു.

കൊല്ലത്ത് വീണ്ടും വളത്തുമൃഗങ്ങള്‍ക്ക് നേരെ തെരുവുനായ കൂട്ടത്തിന്റെ ആക്രമണം. കൊല്ലം ശീമാട്ടിയില്‍ ഫാമില്‍ കടന്നുകയറിയ തെരുവ് നായ്‍ കൂട്ടം 12 ആടുകളെ കടിച്ചു കൊന്നു.

കൊല്ലം ശീമാട്ടിയില്‍ ഇന്നലെ അര്‍ദ്ധരാത്രിയോടെയായിരുന്നു സംഭവം. ശീമാട്ടി സ്വദേശി സജാതിന്റെ ഫാമിനുള്ളില്‍ കടന്നു കയറിയ നായ്ക്കൂട്ടം 12 ആടുകളെ കടിച്ചുകീറി കൊന്നു.

സജാതിന്റെ വീടിനോട് ചേര്‍ന്നായിരുന്നു ഫാം പ്രവര്‍ത്തിച്ചിരുന്നത്. നായ്ക്കള്‍ ഫാമിനുള്ളില്‍ കടന്നു കയറിയത് വീട്ടുകാര്‍ അറിഞ്ഞുവെങ്കിലും നായ്ക്കള്‍ അക്രമാസക്തമായതിനാല്‍ പുറത്തിറങ്ങാന്‍ സാധിച്ചില്ല. സജാതിന്റെയും കുടുംബത്തിന്റെയും ഏക വരുമാന മാര്‍ഗമായിരുന്നു ഫാം. ശീമാട്ടിയിലും പരിസര പ്രദേശങ്ങളിലും തെരുവ്‌നായ ആക്രമണം തുടര്‍ക്കഥയാകുകയാണെന്നാണ് നാട്ടുകാര്‍ പറയുന്നത്.

Related Tags :
Similar Posts