< Back
Kerala
കെഎസ്ആര്‍ടിസി മിന്നല്‍ സര്‍വീസ് തുടങ്ങികെഎസ്ആര്‍ടിസി മിന്നല്‍ സര്‍വീസ് തുടങ്ങി
Kerala

കെഎസ്ആര്‍ടിസി മിന്നല്‍ സര്‍വീസ് തുടങ്ങി

Subin
|
22 April 2018 1:44 AM IST

സ്‌റ്റോപ്പുകളുടെ എണ്ണം കുറച്ച് പരമാവധി കുറഞ്ഞ സമയത്തിനുള്ളില്‍ ലക്ഷ്യത്തിലെത്തിച്ചേരും വിധമാണ് മിന്നല്‍ സര്‍വീസുകള്‍.

കെഎസ്ആര്‍ടിസിയുടെ പുതിയ ദീര്‍ഘദൂര സര്‍വീസുകളായ മിന്നല്‍ ബസുകള്‍ ഓടിത്തുടങ്ങി. ഗതാഗത മന്ത്രി തോമസ് ചാണ്ടി ഫ്‌ളാഗ് ഓഫ് നിര്‍വഹിച്ചു. ഒരു വര്‍ഷത്തിനകം കെഎസ്ആര്‍ടിസിയെ നഷ്ടത്തില്‍ നിന്ന് കരകയറ്റുമെന്ന് മന്ത്രി പറഞ്ഞു.

സ്‌റ്റോപ്പുകളുടെ എണ്ണം കുറച്ച് പരമാവധി കുറഞ്ഞ സമയത്തിനുള്ളില്‍ ലക്ഷ്യത്തിലെത്തിച്ചേരും വിധമാണ് മിന്നല്‍ സര്‍വീസുകള്‍. ഡിപ്പോകള്‍ കയറിയിറങ്ങിയുള്ള കാലതാമസം ഒഴിവാക്കും. ഗതാഗതക്കുരുക്കുള്ള റോഡുകള്‍ക്ക് പകരം ബൈപ്പാസുകള്‍ പ്രയോജനപ്പെടുത്തിയും സമയനഷ്ടം കുറക്കും. ആകെ 23 ബസുകളാണ് ആദ്യ ഘട്ടത്തില്‍ സര്‍വീസ് നടത്തുക.

തിരുവനന്തപുരത്ത് നിന്ന് കാസര്‍കോഡ്, കണ്ണൂര്‍, മാനന്തവാടി, സുല്‍ത്താന്‍ബത്തേരി, പാലക്കാട്, മൂന്നാര്‍ കട്ടപ്പന എന്നിവിടങ്ങളിലേക്കാണ് സര്‍വീസ്. പുതുതായി 850 ബസുകള്‍ വാങ്ങാന്‍ ധനവകുപ്പിന്റെ അനുമതി ലഭിച്ചതായി ഗതാഗത മന്ത്രി അറിയിച്ചു.

വിഎസ് ശിവകുമാര്‍ എംഎല്‍എ, കെഎസ്ആര്‍ടിസി എം ഡി രാജമാണിക്യം, ട്രാന്‍സ്‌പോര്‍ട് സെക്രട്ടറി ജ്യോതിലാല്‍ തുടങ്ങിയവരും ചടങ്ങില്‍ പങ്കെടുത്തു.

Related Tags :
Similar Posts