ക്വാറികള്‍ വിഴിഞ്ഞം കരാറിന്റെ പേരില്‍ അദാനി ഗ്രൂപ്പിന് ഖനനത്തിന് വിട്ട് കൊടുക്കുന്നതായി പരാതി
|ജനകീയ പ്രക്ഷോഭങ്ങളെത്തുടര്‍ന്ന് ഖനനം അവസാനിപ്പിച്ച ക്വാറികള്‍ വിഴിഞ്ഞത്തിന്‍റെ പേരില്‍ അദാനി ഗ്രൂപ്പിനായി ഖനനത്തിന് വിട്ട് കൊടുക്കുന്നതായി പരാതി. കൊല്ലം വെളിയം പഞ്ചായത്തില്‍ സര്‍ക്കാര്‍ ഭൂമിയിലെ മൂന്നോളം ക്വാറികളാണ് ഖനനം ..
ജനകീയ പ്രക്ഷോഭങ്ങളെത്തുടര്‍ന്ന് ഖനനം അവസാനിപ്പിച്ച ക്വാറികള്‍ വിഴിഞ്ഞത്തിന്‍റെ പേരില്‍ അദാനി ഗ്രൂപ്പിനായി ഖനനത്തിന് വിട്ട് കൊടുക്കുന്നതായി പരാതി. കൊല്ലം വെളിയം പഞ്ചായത്തില്‍ സര്‍ക്കാര്‍ ഭൂമിയിലെ മൂന്നോളം ക്വാറികളാണ് ഖനനം നടത്താന്‍ നീക്കം നടക്കുന്നത്. ഖനനം വീണ്ടും ആരംഭിക്കാന്‍ അനുവദിക്കില്ലെന്ന നിലപാടില്‍ നാട്ടുകാര്‍ പ്രക്ഷോഭം ആരംഭിച്ചു.
കൊല്ലം പോര്‍ട്ടിന്‍റെ പേരില്‍ 1990 മുതല്‍ ഖനനം നടത്തിയ വെളിയം പഞ്ചായത്തിലെ ക്വാറികളിലാണ് വീണ്ടും ഖനനം നടത്താന്‍ ഒരുങ്ങുന്നത്. വിഴിഞ്ഞം പോര്‍ട്ടിന്‍രകെ പേരിലാണ് അദാനി ഗ്രൂപ്പിന് ഖനനത്തിന് അനുമതി നല്‍കാന്‍ നീക്കം നടക്കുന്നത്. സര്‍വേ നടപടികള്‍ കൂടി പൂര്‍ത്തിയായതോടെ ഖനനം ഉടന്‍ ആരംഭിക്കാനാണ് സാധ്യത. പൊട്ടിച്ച് തീര്‍ത്ത പാറകളില്‍ വീണ്ടും ഖനനം നടത്താന്‍ അനുവദിക്കില്ലെന്ന നിലപാടിലാണ് ഇവിടെ നാട്ടുകാര്‍. അദാനിയുടെ ഖനനത്തിന് എതിരെ നാട്ടുാകര്‍ ആക്ഷന്‍ കൌണ്‍സില്‍ രൂപീകരിച്ചു.
നേരത്തെ ഖനനം നടത്തിയ ക്വാറികളുടെ പരിസര പ്രദേശങ്ങളില്‍ ഇപ്പോള്‍ ജനവാസമേഖലയാണ്. വീണ്ടും ഖനനം നടത്തിയാല്‍ വീടുകള്‍ക്കടക്കം കേടുപാട് സംഭവിക്കുമെന്നും നാട്ടുാകര്‍ പറയുന്നു. വിഴിഞ്ഞം പദ്ധതിക്കായി തിരുവന്തപുരം കോല്ലം പത്തനംതിട്ട ജില്ലകളിലാണ് അദാനി ഗ്രൂപ്പ് ഖനനത്തിന് അനുമതി തേടിയത്.