< Back
Kerala
വടക്കാഞ്ചേരി പിടിക്കാന്‍ എല്‍ഡിഎഫും നിലനിര്‍ത്താന്‍ യുഡിഎഫുംവടക്കാഞ്ചേരി പിടിക്കാന്‍ എല്‍ഡിഎഫും നിലനിര്‍ത്താന്‍ യുഡിഎഫും
Kerala

വടക്കാഞ്ചേരി പിടിക്കാന്‍ എല്‍ഡിഎഫും നിലനിര്‍ത്താന്‍ യുഡിഎഫും

admin
|
22 April 2018 1:40 AM IST

കഴിഞ്ഞ തവണ കൈവിട്ട മണ്ഡലം തിരിച്ചുപിടിക്കാന്‍ എല്‍ഡിഎഫും നിലനിര്‍ത്താന്‍‍ യുഡിഎഫും ശ്രമിക്കുമ്പോള്‍ വാശിയേറിയ മത്സരമാണ് വടക്കാഞ്ചേരിയില്‍ നടക്കുന്നത്.

കഴിഞ്ഞ തവണ കൈവിട്ട മണ്ഡലം തിരിച്ചുപിടിക്കാന്‍ എല്‍ഡിഎഫും നിലനിര്‍ത്താന്‍‍ യുഡിഎഫും ശ്രമിക്കുമ്പോള്‍ വാശിയേറിയ മത്സരമാണ് വടക്കാഞ്ചേരിയില്‍ നടക്കുന്നത്. മേരി തോമസിനെ എല്‍ഡിഎഫ് രംഗത്തിറക്കിയപ്പോള്‍ അനില്‍ അക്കരയെയാണ് യുഡിഎഫ് സ്ഥാനാര്‍ഥിയാക്കിയത്. വടക്കാഞ്ചേരി എംഎല്‍എ കൂടിയായ മന്ത്രി സിഎന്‍ ബാലകൃഷ്ണനെതിരെയുള്ള അഴിമതികേസുകള്‍ മുഖ്യതെരഞ്ഞെടുപ്പ് വിഷയമാക്കുകയാണ് ഇടതുപക്ഷം.

കോണ്‍ഗ്രസിന് വലിയ സ്വാധീനമുള്ള മണ്ഡലമാണ് വടക്കാഞ്ചേരി. 57 മുതല്‍ നടന്ന 14 ല്‍ 8 തെരഞ്ഞെടുപ്പുകളിലും കോണ്‍ഗ്രസിനൊപ്പം നിന്ന മണ്ഡലമാണ് വടക്കാഞ്ചേരി. ഇത്തവണ സിറ്റിങ് സീറ്റ് നിലനിര്‍ത്താനായി മുന്‍ ജില്ലാ പഞ്ചായത്ത് അംഗമായ അനില്‍ അക്കരയെയാണ് കോണ്‍ഗ്രസ് രംഗത്തിറക്കിയിരിക്കുന്നത്.‍ യുഡിഎഫിന്റെ വികസനനേട്ടങ്ങള്‍ ഉയര്‍ത്തികാട്ടി ഇരുചക്രവാഹനങ്ങളിലാണ് അനില്‍ അക്കരയുടെ വോട്ട് തേടല്‍. ജില്ലാ പഞ്ചായത്തംഗമായ മേരി തോമസാണ് ഇത്തവണ ഇടത് സ്ഥാനാര്‍ത്ഥി. പ്രതിഷേധത്തെ തുടര്‍ന്ന് കെപിഎസി ലളിത പിന്‍മാറിയതോടെയാണ് നറുക്ക് മേരി തോമസിന് വീണത്. പ്രചാരണത്തിന്റെ മൂന്നാംഘട്ടത്തിലെത്തിയ മേരി തോമസ് തികഞ്ഞ പ്രതീക്ഷയിലാണ്. മന്ത്രി സിഎന്‍ ബാലകൃഷ്ണനെതിരെയുള്ള കേസുകള്‍ തെരഞ്ഞെടുപ്പു വിഷയമാക്കുകയാണ് ഇടതുപക്ഷം. ബിജെപി സ്ഥാനാര്‍ഥിയായ ഉല്ലാസ് ബാബുവും പ്രചാരണരംഗത്ത് സജീവമാണ്.

Similar Posts