< Back
Kerala
ശശീന്ദ്രനെ കുറ്റവിമുക്തനാക്കിയ വിധി തള്ളണമെന്ന് ഹൈക്കോടതിയില്‍ ഹരജിശശീന്ദ്രനെ കുറ്റവിമുക്തനാക്കിയ വിധി തള്ളണമെന്ന് ഹൈക്കോടതിയില്‍ ഹരജി
Kerala

ശശീന്ദ്രനെ കുറ്റവിമുക്തനാക്കിയ വിധി തള്ളണമെന്ന് ഹൈക്കോടതിയില്‍ ഹരജി

Sithara
|
21 April 2018 10:41 AM IST

ഫോൺകെണി കേസില്‍ എ കെ ശശീന്ദ്രനെ കുറ്റവിമുക്തനാക്കിയ കീഴ്കോടതി വിധിക്കെതിരെ ഹൈക്കോടതിയില്‍ ഹർജി.

ഫോണ്‍ കെണി കേസില്‍ എ കെ ശശീന്ദ്രനെ കുറ്റവിമുക്തനാക്കിയ കീഴ്കോടതി വിധി റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് ഹൈക്കോടതിയില്‍ ഹരജി. കീഴ്ക്കോടതിയില്‍ ഹരജി നല്‍കിയ തിരുവനന്തപുരം സ്വദേശിനി മഹാലക്ഷ്മിയാണ് ഹൈക്കോടതിയെ സമീപിച്ചത്. സംഭവവുമായി ബന്ധപ്പെട്ട് പെണ്‍കുട്ടി നല്‍കിയതും പെണ്‍കുട്ടിക്കെതിരെ നല്‍കിയതുമായ നിരവധി കേസുകളുണ്ട്. ഇതൊന്നും പരിഗണിക്കാതെ പെണ്‍കുട്ടിയുടെ ഹരജി മാത്രം പരിഗണിച്ച് ശശീന്ദ്രനെ കുറ്റവിമുക്തനാക്കിയ മജിസ്ടേറ്റിന്‍റെ നടപടി നിയമവിരുദ്ധമാണെന്ന് ചൂണ്ടിക്കാട്ടിയാണ് ഹരജി. ഹരജി ഹൈക്കോടതി നാളെ പരിഗണിക്കും.

പരാതിയില്ലെന്ന ചാനല്‍ പ്രവര്‍ത്തകയുടെ നിലപാട് അംഗീകരിച്ചാണ് തിരുവനന്തപുരം ചീഫ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതി ശശീന്ദ്രനെ കുറ്റവിമുക്തനാക്കി വിധി പുറപ്പെടുവിച്ചത്. തുടര്‍ന്നാണ് വീണ്ടും മന്ത്രിയാവാന്‍ വഴി തെളിഞ്ഞത്.

Similar Posts