< Back
Kerala
അഭയ കേസില്‍ പ്രതികൾക്കെതിരെ ശക്തമായ തെളിവുണ്ടെന്ന് സിബിഐKerala
അഭയ കേസില്‍ പ്രതികൾക്കെതിരെ ശക്തമായ തെളിവുണ്ടെന്ന് സിബിഐ
|21 April 2018 11:24 AM IST
അഭയയെ പോസ്റ്റ്മോർട്ടം ചെയ്ത ഡോക്ടർ കൊലപാതകമാണെന്ന് സ്ഥിരീകരിച്ചിട്ടുണ്ടെന്നും സിബിഐ കോടതിയെ അറിയിച്ചു.
സിസ്റ്റർ അഭയ കേസില്‍ പ്രതികൾക്കെതിരെ ശക്തമായ തെളിവുണ്ടെന്ന് സിബിഐ. സിസ്റ്റർമാരുടെ കോൺവെന്‍റിന് സമീപം പ്രതികൾ വന്നിരുന്നതായി മൊഴികളുണ്ട്. അഭയയെ പോസ്റ്റ്മോർട്ടം ചെയ്ത ഡോക്ടർ കൊലപാതകമാണെന്ന് സ്ഥിരീകരിച്ചിട്ടുണ്ടെന്നും സിബിഐ കോടതിയെ അറിയിച്ചു. പ്രതികളുടെ വിടുതൽ ഹർജി കോടതി പരിഗണിക്കവേയാണ് സിബിഐയുടെ നിലപാട് അറിയിച്ചത്. അന്വേഷണത്തിൽ വീഴ്ചയില്ലെന്ന് പ്രോസിക്യൂഷനും കോടതിയെ അറിയിച്ചു.
ഒന്നാം പ്രതി ഫാദർ തോമസ് എം കോട്ടൂരിന്‍റെ വിടുതൽ ഹരജിയിൽ വാദം പൂർത്തിയായി. മറ്റുള്ള രണ്ട് പ്രതികളുടെ ഹരജികൾ ഈ മാസം 19നും 24നും പരിഗണിക്കും.