കണ്ണൂരില്‍ ടവേരയ്ക്ക് മുകളിലേക്ക് ലോറി മറിഞ്ഞ് 3 മരണംകണ്ണൂരില്‍ ടവേരയ്ക്ക് മുകളിലേക്ക് ലോറി മറിഞ്ഞ് 3 മരണം
|ഇരിട്ടി പെരുമ്പാരി ചെക്പോസ്റ്റിന് സമീപമാണ് അപകടമുണ്ടായത്.
വീരാജ്പേട്ടക്കടുത്ത് പെരുമ്പാടി ചെക്ക് പോസ്റ്റില്‍ നിര്‍ത്തിയിട്ടിരുന്ന കാറില്‍ ലോറി ഇടിച്ച് മൂന്ന് വിദ്യാര്‍ത്ഥികള്‍ മരിച്ചു. വടകര ചെരണ്ടത്തൂര്‍ എം.എച്ച്.ഇ.എസ് കോളേജിലെ വിദ്യാര്‍ത്ഥികളായ ആഷിക്, മിനാസ്, യാസിന്‍ എന്നിവരാണ് മരിച്ചത്. അപകടത്തില്‍ ഏഴ് വിദ്യാര്‍ത്ഥികള്‍ക്ക് പരിക്കേറ്റു.
വീരാജ് പേട്ട പെരുമ്പാടി ചെക്ക്പോസ്റ്റിനു സമീപം ഇന്ന് പുലര്‍ച്ചെ 3.30ഓടെയായിരുന്നു അപകടം നടന്നത്. വടകരയില്‍ നിന്ന് ബാംഗ്ലൂരിലേക്ക് വിനോദയാത്ര പോകുകയായിരുന്ന വിദ്യാര്‍ത്ഥികള്‍ സഞ്ചരിച്ച ടവേര കാറാണ് അപകടത്തില്‍ പെട്ടത്. ചെക്ക് പോസ്റ്റിനു സമീപം നിര്‍ത്തിയിട്ടിരുന്ന ഇവരുടെ വാഹനത്തെ മൈസൂര്‍ ഭാഗത്ത് നിന്നും വന്ന നാഷണല്‍ പെര്‍മിറ്റ് ലോറി ഇടിച്ച് തെറിപ്പിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തില്‍ കാര്‍ പൂര്‍ണമായും തകര്‍ന്നു. ലോറിയുടെ അമിത വേഗമാണ് അപകട കാരണമെന്ന് ദൃക്സാക്ഷികള്‍ പറഞ്ഞു.
വടകര തിക്കോടി സ്വദേശികളായ ആഷിക്, മിനാസ്, യാസിന്‍ എന്നിവരാണ് മരിച്ചത്. ഏഴ് പേര്‍ക്ക് പരിക്കേറ്റു. ഇതില്‍ രണ്ട് പേരുടെ നില അതീവ ഗുരുതരമാണ്. ഇവരെ മൈസൂരിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. അപകടത്തില്‍ പെട്ട എല്ലാവരും ചെരണ്ടത്തൂര്‍ എം.എച്ച്.ഇ.എസ് കോളേജിലെ വിദ്യാര്‍ഥികളാണ്. മരിച്ച മൂന്ന് വിദ്യാര്‍ഥികളുടെയും മൃതദേഹങ്ങള്‍ വീരാജ്പേട്ട താലൂക്ക് ആശുപത്രി മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയാണ്.