< Back
Kerala
അക്രമം അവസാനിപ്പിക്കാന്‍ മുഖ്യമന്ത്രി മുന്‍കയ്യെടുക്കണം: രവിശങ്കര്‍ പ്രസാദ്Kerala
അക്രമം അവസാനിപ്പിക്കാന്‍ മുഖ്യമന്ത്രി മുന്‍കയ്യെടുക്കണം: രവിശങ്കര്‍ പ്രസാദ്
|22 April 2018 4:00 AM IST
സിപിഎം പ്രവര്‍ത്തകരുടെ അക്രമം അവസാനിപ്പിക്കാന്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ മുന്‍കയ്യെടുക്കണമെന്ന് കേന്ദ്രമന്ത്രി രവിശങ്കര്‍ പ്രസാദ്.

സിപിഎം പ്രവര്‍ത്തകരുടെ അക്രമം അവസാനിപ്പിക്കാന്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ മുന്‍കയ്യെടുക്കണമെന്ന് കേന്ദ്രമന്ത്രി രവിശങ്കര്‍ പ്രസാദ്. സംസ്ഥാന സര്‍ക്കാരിന്റെ വികസന പ്രവര്‍ത്തനങ്ങള്‍ക്ക് കേന്ദ്രത്തിന്റെ പൂര്‍ണ പിന്തുണയുണ്ട്. എന്നാല്‍ ബിജെപി പ്രവര്‍ത്തകര്‍ക്കെതിരെ അക്രമം നടത്തിയാല്‍ അത് അംഗീകരിക്കാനാവില്ലെന്നും രവിശങ്കര്‍ പ്രസാദ് പ്രതികരിച്ചു.
മുഖ്യമന്ത്രിയുടെ ഗ്രാമത്തില്‍ ഞങ്ങള്‍ക്കും ജീവിക്കണമെന്ന മുദ്രാവാക്യമുയര്‍ത്തി ബിജെപി തിരുവനന്തപുരത്ത് സംഘടിപ്പിച്ച പ്രതിഷേധ യോഗം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു രവിശങ്കര്‍ പ്രസാദ്.