< Back
Kerala
വി എസിനെ ഭരണപരിഷ്ക്കാര കമ്മിറ്റി അധ്യക്ഷനാക്കുന്നതിനെതിരായ ഹരജി ഇന്ന് പരിഗണിക്കുംKerala
വി എസിനെ ഭരണപരിഷ്ക്കാര കമ്മിറ്റി അധ്യക്ഷനാക്കുന്നതിനെതിരായ ഹരജി ഇന്ന് പരിഗണിക്കും
|22 April 2018 11:28 PM IST
മതിയായ യോഗ്യത ഇല്ലാത്തവരെ നിയമിക്കരുതെന്ന് ഹരജിയില്‍ ആവശ്യം

വി എസ് അച്യുതാനന്ദനെ ഭരണപരിഷ്കാര കമ്മീഷന്‍ അധ്യക്ഷനായി നിയമിക്കുന്നതിനെതിരായ ഹരജി ഇന്ന് ഹൈക്കോടതി പരിഗണിക്കും. മതിയായ യോഗ്യത ഇല്ലാത്തവരെ ഭരണപരിഷ്കാര കമ്മീഷന്‍ അധ്യക്ഷനായി നിയമിക്കരുതെന്നാണ് ഹരജിയിലെ ആവശ്യം.
വി എസിന് ഏഴാം ക്ളാസ് യോഗ്യത മാത്രമേയുള്ളൂ. അതുകൊണ്ട് യോഗ്യരായവരെ പരസ്യത്തിലൂടെ കണ്ടെത്തണമെന്നും ഹരജിയില്‍ ആവശ്യപ്പെടുന്നു.