< Back
Kerala
കോഴിക്കോട് കവര്‍ച്ചാസംഘത്തെ പിടികൂടികോഴിക്കോട് കവര്‍ച്ചാസംഘത്തെ പിടികൂടി
Kerala

കോഴിക്കോട് കവര്‍ച്ചാസംഘത്തെ പിടികൂടി

Alwyn K Jose
|
22 April 2018 10:05 PM IST

കാറിലെത്തി വഴിയാത്രക്കാരായ സ്ത്രീകളുടെ സ്വര്‍ണവും പണവും അപഹരിച്ച നാലംഗസംഘത്തെ നാട്ടുകാര്‍ പിടികൂടി പൊലീസിലേല്‍പ്പിച്ചു.

കാറിലെത്തി വഴിയാത്രക്കാരായ സ്ത്രീകളുടെ സ്വര്‍ണവും പണവും അപഹരിച്ച നാലംഗസംഘത്തെ നാട്ടുകാര്‍ പിടികൂടി പൊലീസിലേല്‍പ്പിച്ചു. കോഴിക്കോട് താമരശേരിയിലാണ് സംഭവം. റോഡരികിലൂടെ നടന്ന് പോവുകയായിരുന്ന സ്ത്രീകളുടെ ബാഗും സ്വര്‍ണവും തട്ടിയെടുത്ത സംഘത്തെ നാട്ടുകാര്‍ പിന്തുടര്‍ന്നാണ് പിടികൂടിയത്. വയനാട് മുട്ടില്‍ സ്വദേശി അജിന്‍ ഷിഹാസിനെയും കൂടെയുണ്ടായിരുന്ന പ്രായപൂര്‍ത്തിയാവാത്ത മൂന്നു പേരെയും നാട്ടുകാര്‍ പിന്നീട് പൊലീസില്‍ ഏല്‍പ്പിച്ചു. താമരശ്ശേരി കോടതിയില്‍ ഹാജരാക്കിയ അജിന്‍ഷിഹാസിനെ പതിനാലു ദിവസത്തേക്ക് റിമാന്റ് ചെയ്തു. പ്രായപൂര്‍ത്തിയാവാത്ത മൂന്നു പേരെയും ജുവൈനല്‍കോടതിയില്‍ ഹാജരാക്കി.

Related Tags :
Similar Posts