< Back
Kerala
അധ്യാപകര്‍ കൂട്ടത്തോടെ സ്ഥലം മാറിപ്പോയതോടെ പഠനം അവതാളത്തില്‍അധ്യാപകര്‍ കൂട്ടത്തോടെ സ്ഥലം മാറിപ്പോയതോടെ പഠനം അവതാളത്തില്‍
Kerala

അധ്യാപകര്‍ കൂട്ടത്തോടെ സ്ഥലം മാറിപ്പോയതോടെ പഠനം അവതാളത്തില്‍

Sithara
|
22 April 2018 11:25 AM IST

അധ്യാപകര്‍ കൂട്ടത്തോടെ സ്ഥലം മാറിപ്പോയതോടെ പഠനം അവതാളത്തിലായിരിക്കുകയാണ് കാസര്‍കോട് കുമ്പള കൊടിയമ്മ ഗവ. യുപി സ്കൂളില്‍.

അധ്യാപകര്‍ കൂട്ടത്തോടെ സ്ഥലം മാറിപ്പോയതോടെ പഠനം അവതാളത്തിലായിരിക്കുകയാണ് കാസര്‍കോട് കുമ്പള കൊടിയമ്മ ഗവ. യുപി സ്കൂളില്‍. സ്കൂള്‍ തുറന്ന് മൂന്ന് മാസമായിട്ടും ഇതുവരെയായും ഇവിടെ വിദ്യാര്‍ഥികള്‍ക്ക് യൂണിഫോം നല്‍കിയിട്ടില്ല. വിദ്യാര്‍ഥികള്‍ക്കുള്ള ഉച്ചക്കഞ്ഞിക്ക് ഉപയോഗിക്കുന്നത് പുഴുവരിക്കുന്ന അരിയും. കൊടിയമ്മ ഗവ. യുപി സ്കൂളിന് പറയാനുള്ളത് അധികൃതരുടെ അനാസ്ഥയുടെ കഥമാത്രം.

ഇത് കാസര്‍കോട് കുമ്പള വിദ്യാഭ്യാസ ഉപജില്ലയിലെ കൊടിയമ്മ സര്‍ക്കാര്‍ യുപി സ്കൂള്‍. ഒന്ന് മുതല്‍ ഏഴാം തരം വരെയായി ഇവിടെ പത്ത് ക്ലാസുകളാണ് നടക്കുന്നത്. 13 പോസ്റ്റുകളാണ് ഇവിടെ സര്‍ക്കാര്‍ അനുവദിച്ചത്. 12 അധ്യാപകപോസ്റ്റും ഒരു അനധ്യാപക പോസ്റ്റും. ഒരു ഹെഡ്മാസ്റ്റര്‍, ഒന്‍പത് പിഡി ടീച്ചര്‍, രണ്ട് ഭാഷാധ്യാപകര്‍ എന്നിങ്ങനെയാണ് ഉണ്ടാവേണ്ടത്. എന്നാല്‍ ഈ അധ്യയന വര്‍ഷാരംഭത്തില്‍ ഹെഡ്മാസ്റ്റര്‍ ഉള്‍പ്പെടെ 10 അധ്യാപകര്‍ കൂട്ടത്തോടെ സ്ഥലം മാറിപ്പോയി. നിലവിലുള്ള രണ്ട് അധ്യാപകരില്‍ ഒരാള്‍ വല്ലപ്പോഴും മാത്രമേ സ്കൂളിലെത്താറുള്ളു രണ്ട് പുതിയ അധ്യാപകരെ പിഎസ്‍സി നിയമിച്ചു. നിലവില്‍ 6 അധ്യാപകരുടെ പോസ്റ്റ് ഒഴിഞ്ഞുകിടക്കുകയാണ്.

കൊടിയമ്മ ഗവ യുപി സ്കൂളില്‍ ഒന്ന് മുതല്‍ ഏഴാം തരം വരെയായി 190 വിദ്യാര്‍ഥികള്‍ പഠിക്കുന്നുണ്ട്. ഈ വിദ്യാര്‍ഥികള്‍ക്കുള്ള ഉച്ചക്കഞ്ഞിക്ക് ഉപയോഗിക്കുന്ന പഴകിയ അരിയാണ്. സ്കൂളിന് ഈ വര്‍ഷത്തേക്ക് അനുവദിച്ച അരി അധികൃതര്‍ വാങ്ങാത്തതിനെ തുടര്‍ന്നാണ് പഴകിയ പുഴുവരിച്ച അരി ഉപയോഗിക്കേണ്ടിവന്നത്. അധികൃതരുടെ തികഞ്ഞ അവഗണന കാരണം വിദ്യാര്‍ഥികളാണ് ഏറെ പ്രയാസപ്പെടുന്നത്.

Related Tags :
Similar Posts