< Back
Kerala
ബിജെപി ജനങ്ങള്‍ക്ക് നല്‍കിയ വാഗ്ദാനങ്ങള്‍ മോദി സര്‍ക്കാരിന് ബാധ്യതയാകുമെന്ന് ശശി തരൂര്‍ബിജെപി ജനങ്ങള്‍ക്ക് നല്‍കിയ വാഗ്ദാനങ്ങള്‍ മോദി സര്‍ക്കാരിന് ബാധ്യതയാകുമെന്ന് ശശി തരൂര്‍
Kerala

ബിജെപി ജനങ്ങള്‍ക്ക് നല്‍കിയ വാഗ്ദാനങ്ങള്‍ മോദി സര്‍ക്കാരിന് ബാധ്യതയാകുമെന്ന് ശശി തരൂര്‍

Khasida
|
22 April 2018 8:53 AM IST

അമിത ആത്മവിശ്വാസമുണ്ടായാല്‍ മലപ്പുറത്ത് തിരിച്ചടിയുണ്ടാകുമെന്ന് താന്‍ ആശങ്കപ്പെടുന്നതായും ശശി തരൂര്‍

തെര‍ഞ്ഞെടുപ്പിന് മുന്‍പ് ജനങ്ങള്‍ക്ക് നല്‍കിയ വാഗ്ദാനങ്ങള്‍ നരേന്ദ്രമോദി സര്‍ക്കാരിന് തിരിച്ചടിയാകുമെന്ന് മുന്‍കേന്ദ്രമന്ത്രിയും എംപിയുമായ ശശി തരൂര്‍. തെരഞ്ഞെടുപ്പില്‍ ജയിച്ചാല്‍ ദേശീയ തലത്തില്‍ മതേതര ശക്തികളെ ഒന്നിപ്പിക്കാനുള്ള യജ്ഞത്തില്‍ പി കെ കുഞ്ഞാലിക്കുട്ടിക്ക് ഒത്തിരി കാര്യങ്ങള്‍ ചെയ്യാനാകുമെന്നും അദ്ദേഹം മീഡിയാവണിനോട് പറഞ്ഞു.

ബിജെപി ജനങ്ങള്‍ക്ക് നല്‍കിയ വാഗ്ദാനങ്ങള്‍ മോദി സര്‍ക്കാരിന് ബാധ്യതയാകുമെന്ന് ശശിതരൂര്‍ പറഞ്ഞു. രാജ്യത്തിന്‍റെ മൂല്യങ്ങളെ സംരക്ഷിക്കാനുള്ള പോരാട്ടമായാണ് മലപ്പുറം ഉപതെരഞ്ഞെടുപ്പിനെ കാണുന്നത്. മതേതര ശക്തികളുടെ വിശാല കൂട്ടായ്മയിലൂടെ മാത്രമേ സംഘപരിവാറിനെ ചെറുക്കാനാകൂ.

അമിത ആത്മവിശ്വാസമുണ്ടായാല്‍ മലപ്പുറത്ത് തിരിച്ചടിയുണ്ടാകുമെന്ന് താന്‍ ആശങ്കപ്പെടുന്നതായും ശശി തരൂര്‍ പറ‍ഞ്ഞു. ദേശീയ മാധ്യമങ്ങള്‍ ബിജെപിക്ക് അനുകൂലമായ നിലപാടാണ് സ്വീകരിക്കുന്നതെന്നും ശശിതരൂര്‍ കുറ്റപ്പെടുത്തി.

Similar Posts