വാഹനാപകടങ്ങളിലെ മരണനിരക്ക് കുറയുന്നില്ല
|രണ്ട് ജില്ലകളില്‍ മാത്രമാണ് 108 ആംബുലന്‍സ് സര്‍വീസ് നിലവിലുള്ളത്.
വാഹനാപകട മരണനിരക്ക് കുറയ്ക്കാന്‍ സംസ്ഥാനത്ത് ശക്തമായ സംവിധാനങ്ങളില്ല. ട്രോമാകെയറിന്റെ ഭാഗമായി നടപ്പാക്കേണ്ട ആംബുലന്‍സ് സര്‍വീസ് ഇതുവരെ സംസ്ഥാനത്തുടനീളം നടപ്പാക്കാനില്ല. രണ്ട് ജില്ലകളില്‍ മാത്രമാണ് 108 ആംബുലന്‍സ് സര്‍വീസ് നിലവിലുള്ളത്.
2010 ലാണ് സംസ്ഥാനത്ത് 108 ആംബുലന്‍സ് സര്‍വീസ് ആരംഭിച്ചത്. ആരോഗ്യനയം രൂപീകരിക്കാന്‍ മാറി മാറി വരുന്ന സര്‍ക്കാരുകള്‍ മുന്നിട്ടിറങ്ങിയപ്പോഴെല്ലാം വാഹനാപകട മരണനിരക്ക് കുറയ്ക്കാന്‍ വിദഗ്ധര്‍ മുന്നോട്ട് വെച്ചത് വിപുലമായ ട്രോമാ കെയര്‍ സംവിധാനം നടപ്പാക്കണമെന്നാണ്. ഏഴ് വര്‍ഷം മുമ്പ് പരീക്ഷണാടിസ്ഥാനത്തില്‍ തുടങ്ങിയ അത്യാധുനിക സൗകര്യങ്ങളോടു കൂടിയ 50 108 ആംബുലന്‍സ് സര്‍വീസ് തിരുവനന്തപുരം, ആലപ്പുഴ ജില്ലകളില്‍ മാത്രമായി ഒതുങ്ങി. ഈ രണ്ട് ജില്ലകളില്‍ 2010ല്‍ 4132, 2011 ല്‍ 7310, 2012 ല്‍ 8283 ഉം വാഹനാപകടങ്ങളില്‍ സാധാരണക്കാര്‍ 108 ആംബുലന്‍സ് സേവനം തേടി. കഴിഞ്ഞ രണ്ട് വര്‍ഷമായി സര്‍വീസ് മന്ദഗതിയിലാണ്.
സര്‍ക്കാര്‍ മെഡിക്കല്‍ കോളജുകളില്‍ ട്രോമാ കെയര്‍, എമര്‍ജന്‍സി മെഡിസിന്‍ ഡിപ്പാര്‍ട്ട്‌മെന്റുകള്‍ ശക്തമാക്കാനുള്ള നടപടികള്‍ ഇതുവരെയുമായില്ല. വാഹനാപകടങ്ങള്‍ കുറഞ്ഞെങ്കിലും മരണനിരക്ക് കുറയുന്നില്ലെന്ന് വിദഗ്ധര്‍ പറയുന്നു.