< Back
Kerala
ഷാജഹാന്‍ എന്ന പേരിനോട് യോജിപ്പില്ലാത്തതിനാലാണ് താജ്മഹലിനെതിരെ ചിലര്‍ നീക്കം നടത്തുന്നതെന്ന് മുഖ്യമന്ത്രിഷാജഹാന്‍ എന്ന പേരിനോട് യോജിപ്പില്ലാത്തതിനാലാണ് താജ്മഹലിനെതിരെ ചിലര്‍ നീക്കം നടത്തുന്നതെന്ന് മുഖ്യമന്ത്രി
Kerala

ഷാജഹാന്‍ എന്ന പേരിനോട് യോജിപ്പില്ലാത്തതിനാലാണ് താജ്മഹലിനെതിരെ ചിലര്‍ നീക്കം നടത്തുന്നതെന്ന് മുഖ്യമന്ത്രി

admin
|
22 April 2018 8:04 PM IST

കേരളത്തെ അപകീര്‍ത്തിപ്പെടുത്താന്‍ ഭരണഘടനാ സ്ഥാനങ്ങളിലിരിക്കുന്നവര്‍ ഇവിടെ വന്ന് നട്ടാല്‍ പൊടിക്കാത്ത നുണകള്‍ പ്രചരിപ്പിക്കുകയാണ്.

ഷാജഹാന്‍ എന്ന പേരിനോട് യോജിപ്പില്ലാത്തതിനാലാണ് താജ്മഹലിനെതിരെ ചിലര്‍ നീക്കം നടത്തുന്നതെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. രാജ്യത്തെ ഭിന്നിപ്പിക്കാനുള്ള ശ്രമത്തിന്‍റെ ഭാഗമാണ് ഇത്. ചരിത്രത്തെ വികൃതമാക്കാനാണ് ഇവരുടെ ശ്രമം. കേരളത്തെ അപകീര്‍ത്തിപ്പെടുത്താന്‍ ഭരണഘടനാ സ്ഥാനങ്ങളിലിരിക്കുന്നവര്‍ ഇവിടെ വന്ന് നട്ടാല്‍ പൊടിക്കാത്ത നുണകള്‍ പ്രചരിപ്പിക്കുകയാണ്. കേരളത്തിലേത് തെമ്മാടികളുടെ സര്‍ക്കാരെന്ന് പറഞ്ഞയാളുടെ സാംസ്കാരിക നിലവാരം ഇപ്പോഴാണ് മനസിലായതെന്നും പിണറായി വിജയന്‍ തിരുവനന്തപുരത്ത് പറഞ്ഞു.

Similar Posts