കവടിയാറില്‍ അമിതവേഗത്തിലെത്തിയ കാറിടിച്ച് ഒരാള്‍ മരിച്ചു
|ഇന്നലെ രാത്രി 11 മണിയോടെ രാജ്ഭവന് മുന്നിലാണ് അപകടമുണ്ടായത്
രാജ്ഭവന് മുന്നിലൂടെ അമിതവേഗത്തില്‍ സഞ്ചരിച്ച കാര്‍ തലകീഴായ് മറിഞ്ഞ് യുവാവ് മരിച്ചു. ഒപ്പമുണ്ടായിരുന്ന മൂന്ന് പെണ്‍കുട്ടികള്‍ക്ക് പരിക്കേറ്റിട്ടുണ്ട്.കാറിന്റെ ഇടിയേറ്റ് മറിഞ്ഞ ഓട്ടോറിക്ഷ ഡ്രൈവറുടെ നില ഗുരതരമാണ്. മത്സരയോട്ടമാണ് അപകട കാരണമെന്ന് നാട്ടുകാര്‍ ആരോപിച്ചു.
ഇന്നലെ രാത്രി 11 മണിക്കായിരുന്നു അപകടം. വേഗത്തില്‍ വന്ന താത്ക്കാലിക രജിസ്ട്രേഷനിലുള്ള ആഡംബര കാര്‍ ഓട്ടോറിക്ഷയിലിടിച്ച് തല കീഴായി മറിഞ്ഞു. സമീപത്തുണ്ടായിരുന്ന തെരുവ് വിളക്കിലാണ് പിന്നീട് ഇടിച്ചത്. അതിന് ശേഷം സമീപത്തുള്ള മരത്തിലും ഇടിച്ച് കയറി. ഇടിയുടെ ആഘാതത്തില്‍ കാറോടിച്ചിരുന്ന വള്ളക്കടവ് സുഭാഷ് നഗറില്‍ സുബ്രഹമണ്യന്റെ മകന്‍ ആദര്‍ശ് സംഭവ സ്ഥലത്ത് തന്നെ മരിച്ചു. യുവാവിനൊപ്പം വാഹനത്തില്‍ ഉണ്ടായിരുന്ന മൂന്ന് പെണ്‍കുട്ടികളില്‍ രണ്ട് പേരുടെ നില ഗുരുതരമാണ്. വാഹനം വെട്ടിപ്പൊളിച്ചാണ് ഇവരെ ആശുപത്രിയില്‍ എത്തിച്ചത്. ഓട്ടോറിക്ഷാ ഡ്രൈവറുടെ നിലയും ഗുരുതരമാണ്. രാജ്ഭവന്റെയും ധനമന്ത്രി തോമസ് ഐസക്കിന്റേയും വീടിന് നേരെ മുന്‍പിലാണ് അപകട നടന്ന സ്ഥലം.