< Back
Kerala
വനിത സംരംഭകര്‍ക്കായി വി മിഷന്‍വനിത സംരംഭകര്‍ക്കായി വി മിഷന്‍
Kerala

വനിത സംരംഭകര്‍ക്കായി വി മിഷന്‍

admin
|
22 April 2018 9:03 PM IST

വനിത സംരംഭകര്‍ക്കുള്ള സര്‍ക്കാര്‍ സഹായങ്ങളെക്കുറിച്ചാണ് ഇന്നത്തെ മീഡിയവൺ മലബാര്‍ ഗോൾഡ് ഗോ കേരള.

വനിത സംരംഭകര്‍ക്കായി സര്‍ക്കാര്‍ നടത്തുന്ന പദ്ധതിയാണ് വി മിഷന്‍. ഇതിന്‍റെ ഭാഗമായി വനിത സംരംഭക ഉച്ചകോടിയും കഴിഞ്ഞ വര്‍ഷം നടന്നു. വനിത സംരംഭകര്‍ക്കുള്ള സര്‍ക്കാര്‍ സഹായങ്ങളെക്കുറിച്ചാണ് ഇന്നത്തെ മീഡിയവൺ മലബാര്‍ ഗോൾഡ് ഗോ കേരള.

പുതിയ സംരംഭകരേക്കാള്‍ സംരംഭകരായ വനിതകൾക്ക് പിന്തുണ നല്‍കുന്നതിനാണ് വി മിഷന്‍ കേരള മുന്‍ഗണന നല്‍കുന്നത്. വനിതാ സംരംഭകരെ പ്രോത്സാഹിപ്പിക്കാനായി കഴിഞ്ഞ വര്‍ഷം കൊച്ചിയില്‍ ഉച്ചകോടിയും സംഘടിപ്പിച്ചു. ഏതാണ്ട് രണ്ടായിരത്തിലധികം വനിതകളാണ് ഇതില്‍ പങ്കെടുത്തത്.

ആദ്യ തലമുറ വനിതാ സംരംഭകരുടെ പദ്ധതികള്‍ കൂടുതല്‍ മെച്ചപ്പെടുത്താനായി വി മിഷന്‍ ധനസഹായം നല്‍കുന്നുണ്ട്. സമാന സ്വഭാവമുള്ള വ്യത്യസ്ത വനിതാ സംരംഭങ്ങളെ ഒന്നിപ്പിച്ച് വര്‍ക്കിങ് സ്പേസും അടിസ്ഥാന സൌകര്യങ്ങളും ഒരുക്കുന്നുമുണ്ട്. വനിതാ സംരംഭകര്‍ക്കായുള്ള പുതിയ ഇന്‍ക്യുബേഷന്‍ സെന്‍ററാണ് അടുത്ത പദ്ധതി.

സംരംഭങ്ങള്‍ കൂടുതല്‍ മെച്ചപ്പെടുത്താനാവശ്യമായ മാര്‍ഗനിര്‍ദേശങ്ങള്‍ നല്‍കുകയാണ് വി മിഷന്‍റെ മറ്റൊരു പ്രധാന പ്രവര്‍ത്തന മേഖല. സംരംഭങ്ങള്‍ നേരിട്ട് സന്ദര്‍ശിക്കുകയും വിപണിയും നിക്ഷേപങ്ങളും കണ്ടെത്താന്‍ സഹായം നല്‍കുകയും ചെയ്യുന്നുമുണ്ട്.

Similar Posts