< Back
Kerala
പിടിയിലായത് ഡമ്മി പ്രതികളെന്ന് ആവര്‍ത്തിച്ച് കോണ്‍ഗ്രസ്പിടിയിലായത് ഡമ്മി പ്രതികളെന്ന് ആവര്‍ത്തിച്ച് കോണ്‍ഗ്രസ്
Kerala

പിടിയിലായത് ഡമ്മി പ്രതികളെന്ന് ആവര്‍ത്തിച്ച് കോണ്‍ഗ്രസ്

admin
|
22 April 2018 10:08 PM IST

എസ്പിയോട് അന്വേഷണ സംഘം സഹകരിക്കുന്നില്ലെന്ന് കണ്ണൂര്‍ ഡിസിസി പ്രസിഡന്റ് സതീശന്‍ പാച്ചേനി.

ഷുഹൈബിന്‍റെ കൊലപാതകക്കേസില്‍ പിടിയിലായത് ഡമ്മി പ്രതികളെന്ന് ആവര്‍ത്തിച്ച് കോണ്‍ഗ്രസ്. അന്വേഷണം എസ്പിയെ വിശ്വാസത്തിലെടുക്കാതെ.കെ സുധാകരന്‍റെ 48 മണിക്കൂര്‍ നിരാഹാര സമരം തുടങ്ങി. സെക്രട്ടറിയേറ്റിന് മുന്നില്‍ യൂത്ത് കോണ്‍ഗ്രസിന്‍റെയും പ്രതിഷേധം.

നിക്ഷ്പക്ഷവും സത്യസന്ധവുമായ സംഘമാണ് ഷുഹൈബ് വധക്കേസ് അന്വേഷിക്കുന്നതെങ്കിൽ സമരം പിൻവലിക്കുമെന്ന് കെ സുധാകരന്‍. ഡമ്മി പ്രതികളെ ഹാജരാക്കി അന്വേഷണം വഴിതിരിച്ച് വിടുകയാണെങ്കില്‍ ശക്തമായ സമരപരിപാടികളുമായി മുന്നോട്ട് പോവുമെന്നും അദ്ദേഹം കണ്ണൂരില്‍ പറ‍ഞ്ഞു. 48 മണിക്കൂര്‍ നിരാഹാര സമരത്തിന് മുന്നോടിയായി മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

എസ്പിയോട് അന്വേഷണ സംഘം സഹകരിക്കുന്നില്ലെന്ന് കണ്ണൂര്‍ ഡിസിസി പ്രസിഡന്റ് സതീശന്‍ പാച്ചേനി. എസ്പിക് കാര്യങ്ങള്‍ മുന്നോട്ട് കൊണ്ടുപോകാന്‍ കഴിയുന്നില്ല. നിര്‍ണായക ഘട്ടത്തിലാണ് എസ്പി ലീവില്‍ പോയതെന്നും പാച്ചേനി പറഞ്ഞു.

Related Tags :
Similar Posts