< Back
Kerala
സുശീല ഭട്ടിനെ മാറ്റരുതെന്ന് വിഎസ്സുശീല ഭട്ടിനെ മാറ്റരുതെന്ന് വിഎസ്
Kerala

സുശീല ഭട്ടിനെ മാറ്റരുതെന്ന് വിഎസ്

Alwyn K Jose
|
23 April 2018 7:41 PM IST

ഇക്കാര്യം ആവശ്യപ്പെട്ട് മുഖ്യമന്ത്രി പിണറായി വിജയന് വിഎസ് അച്യുതാനന്ദന്‍ കത്ത് നല്‍കി.

റവന്യൂ, വനം വകുപ്പുകളുടെ സ്പെഷല്‍ ഗവണ്‍മെന്റ് പ്രോസിക്യൂട്ടറായിരുന്ന സുശീല ഭട്ടിനെ മാറ്റരുതെന്ന് വിഎസ് അച്യുതാനന്ദന്‍. ഇക്കാര്യം ആവശ്യപ്പെട്ട് മുഖ്യമന്ത്രി പിണറായി വിജയന് വിഎസ് അച്യുതാനന്ദന്‍ കത്ത് നല്‍കി.

കഴിഞ്ഞ മന്ത്രിസഭ പ്രത്യേക ഉത്തരവിലൂടെ ഭൂമി കേസുകളില്‍ സര്‍ക്കാരിനുവേണ്ടി ഹൈക്കോടതിയില്‍ വാദിക്കാനായി നിയമിച്ച സുശീല ഭട്ടിനെ മാറ്റണമെങ്കില്‍ പുതിയ മന്ത്രിസഭ പ്രത്യേക ഉത്തരവ് ഇറക്കണം എന്ന നിലയിലാണ് നിലവിലെ അവസ്ഥ. ഹാരിസണ്‍, മൂന്നാര്‍, ടാറ്റാ തുടങ്ങിയവയ്ക്കെതിരായ കേസുകളിലാണ് സര്‍ക്കാരിന് വേണ്ടി സുശീല ഭട്ട് മാത്രം ഹാജരാകുന്നതിനായി യുഡിഎഫ് സര്‍ക്കാര്‍ പ്രത്യേക ഉത്തരവിറക്കിയത്. കേസുകളില്‍ പല അഭിഭാഷകരും പല അഭിപ്രായങ്ങള്‍ കോടതിയില്‍ അവതരിപ്പിക്കുന്നത് ഒഴിവാക്കുന്നതിനാണ് കേസുകളെല്ലാം ഒരു അഭിഭാഷകയെ തന്നെ ഏല്‍പിക്കാന്‍ കഴിഞ്ഞ മന്ത്രിസഭ തീരുമാനമെടുത്തത്.

Similar Posts