< Back
Kerala
കരുണയില്‍ റെയ്ഡ്; കണക്കില്‍ പെടാത്ത പണം പിടികൂടികരുണയില്‍ റെയ്ഡ്; കണക്കില്‍ പെടാത്ത പണം പിടികൂടി
Kerala

കരുണയില്‍ റെയ്ഡ്; കണക്കില്‍ പെടാത്ത പണം പിടികൂടി

Sithara
|
23 April 2018 6:26 AM IST

50 ലക്ഷത്തിന്റെ പഴയ നോട്ടുകളും 20 ലക്ഷത്തിന്റെ പുതിയ നോട്ടുകളും പിടികൂടി

പാലക്കാട് കരുണ മെഡിക്കല്‍ കോളേജില്‍ നിന്ന് കണക്കില്‍പെടാത്ത 70 ലക്ഷം രൂപ കണ്ടെത്തി. ഇന്‍കം ടാക്സ് ഉദ്യോഗസ്ഥര്‍ നടത്തിയ റെയ്ഡിലാണ് കണക്കില്‍പ്പെടാത്ത പണം കണ്ടെത്തിയത്. എന്നാല്‍ ഡൊണേഷനായി ലഭിച്ച പണമാണെന്ന് മാനേജ്മെന്‍റ് വിശദീകരണം.

വിജിലന്‍സ് അടക്കമുള്ള മറ്റ് അന്വേഷണ ഏജന്‍സികള്‍ നല്‍കിയ വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് ഇന്‍കം ടാക്സിന്റെ കൊച്ചി വിഭാഗം കരുണ മെഡിക്കല്‍ കോളേജില്‍ റെയ്ഡ് നടത്തിയത്. പരിശോധനയില്‍ മെഡിക്കല്‍ കോളേജിന്റെ ഓഫീസില്‍ നിന്ന് 50 ലക്ഷം രൂപയുടെ പഴനോട്ടുകളും 20 ലക്ഷത്തിന്റെ പുതിയ നോട്ടുകളും ലഭിച്ചു. കൃത്യമായ കണക്ക് കാണിക്കാന്‍ സാധിക്കാത്തതിനാല്‍ ഇന്‍കം ടാക്സ് ഈ തുക കണ്ടുകെട്ടുയായിരുന്നു. ഡൊണേഷനായി ലഭിച്ച തുകയാണെന്നാണ് മാനേജ്മെന്റ് പറയുന്നത്.

കൊച്ചിയില്‍ നിന്നുമെത്തിയ ഇന്‍കം ടാക്സ് സംഘം ഇന്നലെ വൈകുന്നേരം മുതല്‍ ആരംഭിച്ച പരിശോധന ഇന്നും തുടര്‍ന്നു. പണത്തിന് പുറമേ ചില രേഖകളും ഇന്‍കം ടാക്സ് കണ്ടെടുത്തിട്ടുണ്ട്. കരുണ മാനേജ്മെന്റിന് കീഴിലുള്ള എല്ലാ ഓഫീസുകളിലും സംഘം റെയ്ഡ് നടത്തി.

Similar Posts