< Back
Kerala
യുഡിഎഫ് - എല്‍ഡിഎഫ് ധാരണയുണ്ടെന്ന ആരോപണം അസംബന്ധമെന്ന് കുഞ്ഞാലിക്കുട്ടിയുഡിഎഫ് - എല്‍ഡിഎഫ് ധാരണയുണ്ടെന്ന ആരോപണം അസംബന്ധമെന്ന് കുഞ്ഞാലിക്കുട്ടി
Kerala

യുഡിഎഫ് - എല്‍ഡിഎഫ് ധാരണയുണ്ടെന്ന ആരോപണം അസംബന്ധമെന്ന് കുഞ്ഞാലിക്കുട്ടി

admin
|
24 April 2018 1:50 AM IST

നാമനിര്‍ദേശ പത്രികയില്‍ സ്വത്ത് വിവരം മറച്ചുവെച്ചെന്ന പരാതിക്ക് പിന്നില്‍ ആരാണെന്ന് എല്ലാവര്‍ക്കുമറിയാം. അപവാദ പ്രചരണമാണിത്

ഫാസിസത്തെനിതിരായ പോരാട്ടത്തില്‍ കോണ്‍ഗ്രസ് തന്നെയാണ് നേതൃത്വം നല്‍കേണ്ടതെന്ന കാര്യത്തില്‍ ആര്‍ക്കും സംശയം വേണ്ടെന്ന് മലപ്പുറത്തെ യുഡിഎഫ് സ്ഥാനാര്‍ത്ഥി പി കെ കുഞ്ഞാലിക്കുട്ടി. മലപ്പുറത്ത് എല്‍ഡിഎഫും യുഡിഎഫും തമ്മില്‍ ധാരണയുണ്ടെന്ന ബിജെപി ആരോപണം അസംബന്ധമാണെനന്നും അദ്ദേഹം പറഞ്ഞു. മലപ്പുറം പ്രസ് ക്ലബ്ബിന്‍റെ മീറ്റ് ദ പ്രസില്‍ സംസാരിക്കുകായയിരുന്നു അദ്ദേഹം.

സംസ്ഥാന സര്‍ക്കാറിനെ വിമര്‍ശിക്കാതെയാണ് തന്‍റെ തെരഞ്ഞെടുപ്പ് പ്രചരണമെന്ന ആക്ഷേപം യാഥാര്‍ത്ഥ്യങ്ങള്‍ക്ക് നിരക്കുന്നതല്ലെന്ന് പി കെ കുഞ്ഞാലിക്കുട്ടി പറഞ്ഞു. തന്‍റേതായ ശൈലിയില്‍ വിമര്‍ശം നടത്തുന്നുണ്ട്. നാമനിര്‍ദേശ പത്രികയില്‍ സ്വത്ത് വിവരം മറച്ചുവെച്ചെന്ന പരാതിക്ക് പിന്നില്‍ ആരാണെന്ന് എല്ലാവര്‍ക്കുമറിയാം. അപവാദ പ്രചരണമാണിത്. സംസ്ഥാനത്തെ പാര്‍ലമെന്‍ററി രാഷ്ട്രീയത്തിലേക്ക് ഇനി തിരുച്ചുവരണോ എന്ന കാര്യം പാര്‍ട്ടിയാണ് തീരരുമാനിക്കേണ്ടതെന്നും പി കെ കുഞ്ഞാലിക്കുട്ടി പറഞ്ഞു

Similar Posts