< Back
Kerala
കുന്ദമംഗലത്ത് കൊല്ലപ്പെട്ട വീട്ടമ്മയുടെ ഒന്നര വയസ്സുകാരി മകളുടെ മൃതദേഹം  കണ്ടെത്തികുന്ദമംഗലത്ത് കൊല്ലപ്പെട്ട വീട്ടമ്മയുടെ ഒന്നര വയസ്സുകാരി മകളുടെ മൃതദേഹം കണ്ടെത്തി
Kerala

കുന്ദമംഗലത്ത് കൊല്ലപ്പെട്ട വീട്ടമ്മയുടെ ഒന്നര വയസ്സുകാരി മകളുടെ മൃതദേഹം കണ്ടെത്തി

Jaisy
|
23 April 2018 8:17 AM IST

കളരിയ്ക്കല്‍ ഷാഹിദയേയും മകളേയും ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തുകയായിരുന്നുവന്ന് ഷഹിദയുടെ രണ്ടാം ഭര്‍ത്താവ് പൊലീസിന് മൊഴി നല്‍കി

കോഴിക്കോട് കുന്ദമംഗലത്ത് കൊല്ലപ്പെട്ട വീട്ടമ്മയുടെ ഒന്നര വയസ്സുകാരി മകളുടെ മൃതദേഹം കനോലി കനാലില്‍ നിന്ന് കണ്ടെത്തി. കളരിയ്ക്കല്‍ ഷാഹിദയേയും മകളേയും ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തുകയായിരുന്നുവന്ന് ഷഹിദയുടെ രണ്ടാം ഭര്‍ത്താവ് പൊലീസിന് മൊഴി നല്‍കി. ഇയാള്‍ നല്‍കിയ വിവരത്തിന്റെ അടിസ്ഥാനത്തില്‍ നടത്തിയ പരിശോധനയിലാണ് മിസ് രിയയുടെ മൃതദേഹം കണ്ടെത്തിയത്.

കുന്ദമംഗലത്തെ വീട്ടില്‍ നാല് ദിവസം മുന്‍പാണ് ഷാഹിദയെ മരിച്ച നിലയില്‍ കണ്ടെത്തിയത്. ഒന്നര വയസ്സുള്ള മകള്‍ മിസ് രിയയെ കാണാതാവുകയും ചെയ്തിരുന്നു. തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് ഷാഹിദയ്ക്ക് ഒപ്പം താമസിച്ചിരുന്ന ബഷീറിനെ പൊലീസ് പിടികൂടിയത്. ഇയാള്‍ നല്‍കിയ മൊഴിയുടെ അടിസ്ഥാനത്തില്‍ നടത്തിയ പരിശോധനയിലാണ് മൃതദേഹം കനോലി കനാലില്‍ നിന്ന് കണ്ടെത്തിയത്.

ഷാഹിദയുട സ്വഭാവത്തില്‍ സംശയം തോന്നിയതിനെ തുടര്‍ന്ന് രണ്ട് പേരെയും കൊലപ്പെടുത്തുകയായിരുന്നുവെന്ന് ബഷീര്‍ മൊഴി നല്‍കി. കെട്ടിയിട്ട ശേഷം ഷാഹിദയ്ക്ക് മുന്നില്‍ വെച്ച് ആദ്യം മകളെ കൊലപ്പെടുത്തി. തുടര്‍ന്ന് ഷാഹിദയേയും ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തുകയും മകളുടെ മൃതദേഹം ബാഗിലാക്കി കനോലി കനാലില്‍ തള്ളുകയായിരുന്നുവെന്നും ബഷീര്‍ മൊഴി നല്‍കിയതായും പൊലീസ് വിശദീകരിച്ചു.

Related Tags :
Similar Posts