< Back
Kerala
റേഷന്‍ കടകള്‍ ഇന്ന് അടച്ചിടുംKerala
റേഷന്‍ കടകള്‍ ഇന്ന് അടച്ചിടും
|23 April 2018 9:52 AM IST
ആറ് മാസമായി കമ്മീഷന്‍ തുക ലഭിക്കാത്തതില്‍ പ്രതിഷേധിച്ചാണ് റേഷന്‍ കടകള്‍ അടച്ചിടുന്നത്
സംസ്ഥാനത്തെ റേഷന്‍ കടകള്‍ ഇന്ന് വ്യാപാരികള്‍ അടച്ചിടും. ആറ് മാസമായി കമ്മീഷന്‍ തുക ലഭിക്കാത്തതില്‍ പ്രതിഷേധിച്ചാണ് റേഷന്‍ കടകള്‍ അടച്ചിടുന്നത്. റേഷന്‍ വ്യാപാരികള്‍ക്കായി മുഖ്യമന്ത്രി പ്രഖ്യാപിച്ച പാക്കേജ് നടപ്പാക്കുക, റേഷന്‍ കട നവീകരണത്തിന് വേണ്ട നടപടികള്‍ സ്വീകരിക്കുക തുടങ്ങിയ ആവശ്യങ്ങളും വ്യാപാരികള്‍ മുന്നോട്ട് വെക്കുന്നുണ്ട്. ഓള്‍ കേരളാ റീട്ടെയില്‍ റേഷന്‍ ഡീലേഴ്സ് അസോസിയേഷന്‍റെ നേതൃത്വത്തിലാണ് സമരം. ആവശ്യങ്ങള്‍ അംഗീകരിച്ചില്ലെങ്കില്‍ അടുത്ത മാസം മുതല്‍ നിസഹകരണ സമരം തുടങ്ങാനാണ് റേഷന്‍ വ്യാപാരികളുടെ തീരുമാനം.