< Back
Kerala
ടിപി കേസില്‍ നടന്നത് ഏത് തരത്തിലുള്ള ഒത്തുതീര്‍പ്പാണെന്ന് വ്യക്തമാക്കണം: കെ കെ രമടിപി കേസില്‍ നടന്നത് ഏത് തരത്തിലുള്ള ഒത്തുതീര്‍പ്പാണെന്ന് വ്യക്തമാക്കണം: കെ കെ രമ
Kerala

ടിപി കേസില്‍ നടന്നത് ഏത് തരത്തിലുള്ള ഒത്തുതീര്‍പ്പാണെന്ന് വ്യക്തമാക്കണം: കെ കെ രമ

Sithara
|
23 April 2018 11:10 PM IST

ടിപി വധക്കേസില്‍ ഒത്തുതീര്‍പ്പുണ്ടായെന്ന വി ടി ബല്‍റാമിന്‍റെ പ്രസ്താവന വിവാദമാകുന്നു.

ടിപി വധക്കേസില്‍ ഒത്തുതീര്‍പ്പുണ്ടായെന്ന വി ടി ബല്‍റാമിന്‍റെ പ്രസ്താവന വിവാദമാകുന്നു. ടി പി വധ ഗൂഢാലോചനകേസ് ഒത്തുതീര്‍ത്തതിന്‍റെ പ്രതിഫലമാണ് സോളാറിലെ കേസുകളെന്നായിരുന്നു ബല്‍റാമിന്‍റെ വിമര്‍ശം. ഏത് തരത്തിലുള്ള ഒത്തുതീര്‍പ്പാണെന്ന് വ്യക്തമാക്കണമെന്ന് കെ കെ രമ ആവശ്യപ്പെട്ടു. ബല്‍റാമിനെ തള്ളി തിരുവഞ്ചൂരൂം രംഗത്തെത്തി.

സോളാര്‍ കേസ് സംബന്ധിച്ച ബല്‍റാമിന്റെ ഫേസ് ബുക്ക് പോസ്റ്റിലാണ് ടിപി കേസ് പരാമര്‍ശിക്കപ്പെട്ടത്. ടിപി വധത്തിലെ ഗൂഢാലോചനകേസ് ശരിയായി മുന്നോട്ട് കൊണ്ടുപോകാതെ ഒത്തുതീര്‍ത്തതിലുള്ള പ്രതിഫലമായി ഇതിനെ കണ്ടാല്‍ മതിയെന്നും അഡ്ജസ്റ്റ്മെന്‍റ് രാഷ്ട്രീയം മതിയാക്കണമെന്നായിരുന്നു പരാമര്‍ശം. ഒത്തുതീര്‍പ്പ് വ്യക്തമാക്കണമെന്ന ആവശ്യവുമായി ആര്‍എംപി നേതാവ് കെ കെ രമ രംഗത്തെത്തി.

എന്നാല്‍ ടിപി കേസില്‍ സിപിഎമ്മിനെ സഹായിച്ചിട്ടില്ലെന്നാണ് അന്നത്തെ ആഭ്യന്തരമന്ത്രിയായിരുന്ന തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ പറയുന്നത്. ടിപി കേസ് നടത്തിപ്പിനെ വീണ്ടും ചര്‍ച്ചകളിലേക്ക് കൊണ്ടുവരുന്നതായി ബല്‍റാമിന്‍റെ പരാമര്‍ശം.

Similar Posts