< Back
Kerala
സോളാര്‍ അന്വേഷണം പ്രഖ്യാപിച്ച് ആറ് ദിവസമായിട്ടും ഉത്തരവ് ഇറങ്ങിയില്ലKerala
സോളാര്‍ അന്വേഷണം പ്രഖ്യാപിച്ച് ആറ് ദിവസമായിട്ടും ഉത്തരവ് ഇറങ്ങിയില്ല
|23 April 2018 12:07 PM IST
എജിയുടെ നിയമോപദേശം കിട്ടാത്തത് മൂലമാണ് ഉത്തരവിറങ്ങാത്തതെന്നാണ് സൂചന
സോളാർ കമ്മീഷൻ റിപ്പോർട്ടിന്‍റെ അടിസ്ഥാനത്തില്‍ അന്വേഷണം പ്രഖ്യാപിച്ച് ആറ് ദിവസം കഴിഞ്ഞിട്ടും സര്‍ക്കാര്‍ ഉത്തരവിറങ്ങിയില്ല. എജിയുടെ നിയമോപദേശം കിട്ടാത്തത് മൂലമാണ് ഉത്തരവിറങ്ങാത്തതെന്നാണ് സൂചന. പ്രത്യേക അന്വേഷണ സംഘത്തിൻറെ അധികാര പരിധി സംബന്ധിച്ച ആശയക്കുഴപ്പവും സർക്കാറിന് മുന്നിലുണ്ട്. വിവരാവകാശ നിയമപ്രകാരം കമ്മീഷന്‍ റിപ്പോര്‍ട്ട് ഉമ്മന്‍ചാണ്ടി അടക്കമുള്ളവര്‍ക്ക് നല്‍കണമോയെന്ന കാര്യവും സര്‍ക്കാര്‍ വരും ദിവസങ്ങളില്‍ തീരുമാനിക്കും.